കര്‍ണാടക: വിമത എംഎല്‍എമാര്‍ രാജിവെച്ചു

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയ 13 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നും രാജി അംഗീകരിക്കരുതെന്നും ബിജെപി നേതൃത്വം ആവശ്യമുന്നയിച്ചിട്ടുണ്ട്. ജനുവരി 23ന് എംഎല്‍എമാര്‍ രാജി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്ന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ കണ്ട് രാജിക്കത്തിന്റെ കോപ്പി നല്‍കിയാണ് സംഘം മടങ്ങിയത്. 224 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 118 അംഗങ്ങളാണുള്ളത്. 13 എംഎല്‍എമാര്‍ രാജിവെയ്ക്കുന്നതോടെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷെട്ടാര്‍ മന്ത്രിസഭയ്ക്ക് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണര്‍ ജനുവരി 26ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റിനു മുമ്പ് സര്‍ക്കാറിന് വീഴ്ത്താനുള്ള യെഡിയൂരപ്പയുടെ നീക്കത്തിന്റെ ഭാഗമായാണ് എംഎല്‍എമാരുടെ രാജി.












Click it and Unblock the Notifications