തനിയ്‌ക്കെതിരെ ആസൂത്രിത നീക്കം: ചെന്നിത്തല

തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ്. കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ മന്ത്രിയാകേണ്ടെന്നത് തന്റെ തീരുമാനമാണ്. അതില്‍ അര്‍ത്ഥശങ്കവേണ്ട. താനിപ്പോഴും താക്കോല്‍ സ്ഥാനത്താണ് ഇരിക്കുന്നത്. കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണ്. ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ ജനങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. താന്‍ എന്തു ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കെപിസിസിയുടെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല.
മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായരുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്. തന്റെ നിലപാടുകള്‍ സുവ്യക്തമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകളിലേക്ക് തന്നെ വലിച്ചെിഴക്കേണ്ട കാര്യമലില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വീകാര്യമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും മറ്റുള്ളവ തള്ളുകയുമാണ് കോണ്‍ഗ്രസിന്റെ പതിവ്. ഒരു പൊതു നയം എന്ന നിലയില്‍ സാമൂഹിക സംഘടനകളും നേതാക്കളും അവരുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ഉചിതമല്ല. ഹൈക്കമാന്‍ഡുമായി താന്‍ നടത്തുന്ന ആശയവിനിമയങ്ങള്‍ പൊതുവേദിയില്‍ പറയുന്നത് സംഘടനാ മര്യാദകള്‍ക്ക് നിരക്കുന്നതല്ല. ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍എസ്എസ് കെപിസിസിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications