പിണറായിയെ കുടുക്കാന്‍ നോക്കിയിട്ടില്ല: വിഎസ്

വ്യവഹാരി നന്ദകുമാറുമായി തനിക്ക് ഒരു ബന്ധവുമില്ല. അയാള്‍ക്ക് തന്നെകൊണ്ട് ആവശ്യമില്ല. സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നയാളാണ് അയാള്‍. ലാവ്‌ലിന്‍ കേസുമായി നടക്കുന്നത്. ക്രൈം നന്ദകുമാറാണ്. ടി.ജി നന്ദകുമാറല്ല. െ്രെകം നന്ദകുമാറുമായി ഉള്ള പ്രശ്‌നമാണ് വ്യവഹാരി നന്ദകുമാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വിജയന് രാജേന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജേന്ദ്രന് വിജയന്‍ വശംവദനായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരിശോധിയ്ക്കട്ടെ.
വിജയന്‍ കൂടി ചേര്‍ന്നാണ് രാജേന്ദ്രനെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയതിന്റെ പക തീര്‍ക്കാനാണ് രാജേന്ദ്രന്‍ തനിക്കെതിരെ പി.കരുണാകരന്‍ കമ്മീഷന് മൊഴി നല്‍കിയത്. രാജേന്ദ്രന്‍ വകതിരിവ് ഇല്ലാത്തവനാണെന്നും വിഎസ് പരിഹസിച്ചു. തന്റെ ഓഫീസില്‍ തന്നെ കാണാന്‍ വരുന്നവരെ സംസാരിക്കാന്‍ അനുവദിക്കാതെ പറഞ്ഞയച്ചും മോശമായി പെരുമാറിയും മറ്റു ചില പണികള്‍ ചെയ്തതിനുമാണ് താന്‍ രാജേന്ദ്രനെ പുറത്താക്കിയത്.
തന്റെ ഓഫീസിന്റെ പേര് മോശമാകുന്ന പണിയാണ് അയാള്‍ ചെയ്തത്. അതെന്താണെന്ന് താനിപ്പോള്‍ പറയുന്നില്ല. ഇടയ്ക്കു വച്ച് പറഞ്ഞുവിട്ടതിന്റെ വൈരാഗ്യമാണ് രാജേന്ദ്രന് തന്നോടെന്നും വി.എസ് പറഞ്ഞു.
രാജേന്ദ്രന്‍ പറയുന്നപോലെ വിജയനെതിരെ താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെയോ ശിവരാജ് പാട്ടീലിനെയോ കണ്ടിട്ടില്ല. പുതിയ ഹൈക്കോടതി ജഡ്ജിമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച പതിവാണ്. ഇത്തരം കൂടിക്കാഴ്ചകളില്‍ രാജേന്ദ്രനെ പങ്കെടുപ്പിച്ചിട്ടില്ല. പിണറായി വിജയനെതിരായ കേസായിരിക്കും ചര്‍ച്ച ചെയ്യുന്നതെന്ന് മുറിക്ക് പുറത്തുനിന്ന് അയാള്‍ ഊഹിച്ചു കൂട്ടുന്നതാണെന്നും വി.എസ് പറഞ്ഞു.
കിളിരൂര്‍, കവിയൂര്‍ കേസുകളുമായി ബന്ധപ്പെട്ടാണ് താന്‍ ശിവരാജ് പാട്ടീലിനെ കണ്ടത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് കരുണാകരന്‍ കമ്മീഷന്‍ സിപിഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ശരിയല്ലെന്ന് കണ്ടാണ് കേന്ദ്രകമ്മിറ്റി തള്ളിയതെന്നും അത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications