വാനരന്‍ ബഹിരാകാശത്ത്; ഇറാന്‍ കരുത്ത് കാട്ടി

കുരങ്ങനെ ബഹിരാകാശത്തേക്ക് അയച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഇറാന്‍ പുറത്തുവിട്ടെങ്കിലും എന്നാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. സ്വന്തമായി വികസിപ്പിച്ചെടുത്ത പിഷ്ഗാം റോക്കറ്റിലാണ് കുരങ്ങിനെ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയില്‍ നിന്നു 120 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച കുരങ്ങിനെ സുരക്ഷിതമായി തിരികെയെത്തിയ്ക്കാനും സാധിച്ചുവെന്ന് ഇറാന്‍ പ്രതിരോധവൃത്തങ്ങള്‍ അവകാശപ്പെട്ടു.
സുരക്ഷാക്രമീകരണങ്ങള്‍ ഘടിപ്പിച്ച വാനരനെ പിഗ്ഷാം റോക്കറ്റില്‍ കൊണ്ടുപോകുന്നതിനു മുമ്പുള്ള ചിത്രം ഇറാന്‍ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. ആണവായുധം വഹിക്കുന്നതിന് ആവശ്യമായ ദീര്‍ഘദൂര മിസൈല്‍ വാഹനം വികസിപ്പിക്കുന്നതിനാണ് ഇറാന്‍ പരിശ്രമിക്കുന്നതെന്നും ഈ മിസൈലുകള്‍ യുദ്ധമുഖത്ത് ഉപയോഗിക്കാനാണ് ഇറാന്‍ നിര്‍മ്മിക്കുന്നതെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഉത്കണഠ പ്രകടിപ്പിച്ചു.
പാശ്ചാത്യരാജ്യങ്ങള്‍ കുത്തകയാക്കിവച്ച ബഹിരാകാശഗവേഷണരംഗത്ത് ഇറാന്‍ നടത്തിയ കുതിപ്പ് എതിരാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഉപരോധവും മറ്റും ഏര്‍പ്പെടുത്തി രാജ്യത്തെ വരിഞ്ഞുമുറുക്കുന്നതിനിടയിലാണ് ഇറാന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
വാനരനെയും വഹിച്ചുള്ള റോക്കറ്റ് വിക്ഷേപണം നടന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിനത്തിലാണ് പരീക്ഷണം നടന്നതെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
ഇറാന്‍ ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹം അയക്കുന്നത് 2009ലാണ്. പിന്നീട് 2010ല്‍ ഇറാന്‍ എലി, ആമ, മണ്ണിര എന്നിവയെ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. എന്നാല്‍ 2011ല്‍ കുരങ്ങനെ ബഹിരാകാശത്തേക്കയക്കാനുള്ള ഇറാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
2019ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് വാനരനെ ബഹിരാകാശത്തേക്ക് അയച്ചത്.












Click it and Unblock the Notifications