Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയില്‍ എലി ബിരിയാണി

Biriyan
അഹമ്മദാബാദ്: ഭക്ഷണത്തില്‍ നിന്ന് മുടിയോ നഖമോ ലഭിക്കാറുണ്ട് എന്നാല്‍ ഇതാദ്യമായാണ് ഭക്ഷണത്തില്‍ നിന്ന് എലിയെ ലഭിച്ചത്. തീവണ്ടി യാത്രയ്ക്കിടെ ഓര്‍ഡര്‍ ചെയ്ത വെജിറ്റബിള്‍ ബിരിയാണിയിലാണ് എലിയെ കണ്ടത്.

ജമ്മു- കശ്മീരിലെ വൈഷണവ് ദേവി ക്ഷേത്രത്തില്‍ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന് തീര്‍ത്ഥാടക സംഘത്തിനാണ് എലിയെ ലഭിച്ചത്. സര്‍വ്വോദയ എക്‌സ്പ്രസ്സില്‍ ജമ്മുവില്‍ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന ഇവര്‍.

നിലേഷ് പട്ടേല്‍, ഭാര്യ വീണ എന്നിവര്‍ ഓര്‍ഡര്‍ ചെയ്ത വെജിറ്റമ്പിള്‍ ബിരിയാണിയിലാണ് എലിയെ കണ്ടത്. 2മക്കളടങ്ങുന്ന ചെറിയ കുടുംബമാണ് ഇവരുടേത്. 7വയസ്സുകാരനായ മോനിക് ബിരിയാണി കഴിക്കാന്‍ വേണ്ടി സ്പൂണ്‍ ഇട്ടതും അതില്‍ എന്തോ ഒരു കനമുള്ള വസ്തു കിടക്കുന്നതായി കണ്ടു. പട്ടേല്‍ ആ വസ്തുവിനെ പൊക്കാന്‍ നോക്കിയപ്പോള്‍ ഒരു എലി ബിരിയാണിക്കകത്ത് വേവിച്ച് വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.

300ലധികം തീര്‍ത്ഥാടകര്‍ വരുന്ന ഈ തീവണ്ടിയില്‍ എല്ലാവരും വെജിറ്റമ്പിള്‍ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ട്രയിനിലെ ഭക്ഷണം വളരെ മോശമാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അനുഭവിക്കേണ്ടി വന്നത് ഇതാദ്യമായാണ് എന്ന് പട്ടേല്‍ പറഞ്ഞു. ഇനി മേലാല്‍ താനും തന്റെ കുടുംബവും ട്രയിനില്‍ നിന്ന് ഭക്ഷണം കഴിക്കില്ലാന്ന് തീരുമാനം എടുത്തുവെന്നും പട്ടേല്‍ പറഞ്ഞു.

യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ വെയിറ്റര്‍ ബിരിയാണി എടുത്ത് പുറത്ത് കളഞ്ഞു. പക്ഷേ ഈ പ്രവര്‍ത്തി തീവണ്ടിയിലുണ്ടായിരുന്ന മറ്റു വ്യക്തികള്‍ അവരുടെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇതിനെതുടര്‍ന്ന് യാത്രക്കാരും വെയിറ്ററും തമ്മില്‍ വാക്കേറ്റവും കയ്യേറ്റ ശ്രമവും ഉണ്ടായി.

പട്ടേല്‍ റയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാനേജര്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള എഴുത്ത് നല്‍കി. ആര്‍ക്കെങ്കിലും ഈ ഭക്ഷണം കഴിച്ചു കൊണ്ട് ഭക്ഷ്യവിഷബാധ ഏറ്റാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും മാനേജര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+