• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐസ്‌ക്രീം കേസ് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു

  • By Ajith Babu

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വിഎസ് അച്യുതാനന്ദന് രേഖകള്‍ കൈമാറുന്നതിനെതിരെ രംഗത്തെത്തിയ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ച് തലയൂരി.

കേസ് രേഖകള്‍ കൈമാറാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രേഖകള്‍ വി എസ് അച്യുതാനന്ദന് നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അനുമതി തേടിയതിനാലാണ് ഹര്‍ജി കോടതി തള്ളിയത്.

നേരത്തെ വി.എസിന് രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാരിന് എന്തെങ്കിലും ഗൂഢതാല്‍പര്യമുണ്‌ടോ എന്നും കോടതി ചോദിച്ചതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് മോഹന്റെ ബെഞ്ചിലേയ്ക്ക് മാറ്റിയിരുന്നു. കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X