റൗഫ് സമൂഹത്തിന് ഭീഷണി: സര്‍ക്കാര്‍

കര്‍ണാടകയിലെ ഭൂമി ഇടപാട് കേസില്‍ കെ.എ.റൗഫിനെ ഡി.ഐ.ജി ശ്രീജിത്ത് സഹായിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രീജിത്ത് കര്‍ണാടക പൊലീസില്‍ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റബര്‍ നികുതിവെട്ടിപ്പ് കേസിലെ കോടതി രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും റൗഫാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കര്‍ണാടകയില്‍ വ്യാജ പേരുകളില്‍ കാപ്പിത്തോട്ടം വാങ്ങാന്‍ റൗഫ് ഈ പണം ഉപയോഗിച്ചുവെന്നും ഐസ്‌ക്രീം കേസിലെ പ്രതികള്‍ക്കു മാസപ്പടി നല്‍കിയ റൗഫ് പെണ്‍കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണെ്ടന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറം ഡിവൈഎസ്പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications