കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല പ്രസംഗിക്കാനിരുന്ന വേദി കത്തിച്ചു

  • By Ajith Babu
Google Oneindia Malayalam News

കാഞ്ഞങ്ങാട്: എന്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ പ്രസംഗിയ്‌ക്കേണ്ട വേദിയ്ക്ക് അജ്ഞാതര്‍ തീവെച്ചു. വെള്ളിക്കോത്ത് പി. സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോടനുബന്ധിച്ചുള്ള വിജ്ഞാനദായിനി വിദ്യാലയത്തിനു മുന്പിലുള്ള വേദിയാണ് അജ്ഞാതര്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തത്.

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഇവിടെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിച്ചിരുന്നു. കെ. പി. സി. സി. പ്രസിഡന്റായിരുന്നു ഉദ്ഘാടകന്‍. ബുധനാഴ്ച രാവിലെ ആറ് മണിക്ക് ശേഷമാണ് വേദിയുടെ പിന്‍ഭാഗത്തെ കര്‍ട്ടന് തീവെച്ചത് പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

ആറ് മണിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ പോലീസും ഇവിടെ കാവലുണ്ടായിരുവന്നു. രാവിലെ പോലീസുകാര്‍ ചായകുടിക്കാനായി മാറിയ സമയത്തായിരുന്നു സ്‌റ്റേജ് കത്തിച്ചത്. ഭാഗികമായി കത്തിനശിച്ച വേദിയില്‍ നിന്നാണ് ചെന്നിത്തല ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്തത്.

English summary
Miscreants set ablaze the stage erected for a public function where KPCC president Ramesh Chenithala was to participate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X