കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ അഴിമതി, സത്യം പറഞ്ഞതിന് പിബി പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. സത്യത്തിന്റെ ഭാഗത്താണ് താന്‍ നിലകൊള്ളുന്നതെന്നും ലാവലിന്‍ കേസില്‍ അഴിമതി നടന്നുവെന്ന നിലപാട് മാറ്റാന്‍ തയാറാകാത്തതിനാലാണ് തന്നെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതെന്നും വിഎസ് പറഞ്ഞു.

തന്നില്‍ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎമ്മില്‍ ഭൂകമ്പം തന്നെ സൃഷ്ടിച്ചേക്കാവുന്ന അഭിപ്രായപ്രകടനങ്ങള്‍ വിഎസിന്റെ ഭാഗത്തു നിന്നുണ്ടായത്.

ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തില്‍ ശരിയാണ്. ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണെന്നും വി.എസ്.പറഞ്ഞു. കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായി. അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ വിഎസ് ചോദിച്ചു.

തന്നെയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ ലക്ഷ്യം വെയ്ക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത് വി.എസ് അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസിനെതിരെ കരുണാകരന്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഗുരുതര പരാമര്‍ശങ്ങളുമായി വി.എസ് രംഗത്തെത്തിയത്.

ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് തീര്‍ത്തും വിരുദ്ധമാണ് വിഎസിന്റെ പുതിയ ആരോപണങ്ങള്‍. പുതിയ പ്രസ്താവനയിലൂടെ സിപിഎം സംസ്ഥാന നേതൃത്വത്തെയും കേന്ദ്ര നേതൃത്വത്തെയും പരസ്യമായും തന്നെ വിഎസ് വെല്ലുവിളിയ്ക്കുകയാണ്. പിണറായി വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു പി.ബിയുടെയും കേസ് അന്വേഷിച്ച സി.ബി.ഐയുടെയുടെ പ്രാഥമിക നിഗമനം.

വിഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കാനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വിഎസിന്റെ വെല്ലുവിളി കണ്ടില്ലെന്ന് നടിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ലെന്നുറപ്പാണ്.

English summary
VS Achuthanandhan has in an interview to a channel said he was ousted from the politburo, where he had served for 24 years, for standing with the truth that corruption had taken place in Lavlin dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X