പിണറായിയും കാര്‍ത്തികേയനും വിശ്വരൂപം കണ്ടു

പടം കാണാന്‍ കുടുംബ സമേതം നേരത്തെ തന്നെ പിണറായി വിജയന്‍ കൈരളിയിലെത്തി. പിന്നാലെ സ്പീക്കര്‍ ജി കാര്‍ത്തികേയനും കുടുംബത്തോടൊപ്പം തീയേറ്ററിലെത്തി. സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇരുനേതാക്കളും പറഞ്ഞത് വിമര്‍ശിക്കേണ്ടതായി ഒന്നും ഇല്ലെന്നായിരുന്നു. ചിത്രം ദേശസ്നേഹികള്‍ കാണേണ്ടതാണെന്നും ഒരു മതവിഭാഗത്തെയും ഇത് വ്രണപ്പെടുത്തുന്നില്ലെന്നും പിണറായി പറഞ്ഞു.
ഇവര്‍ക്ക് പിന്നാലെ കൈരളി തിയറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീനന്ദ്രനുമെത്തി. ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നതിന് എതിരെയാണെന്ന് പന്ന്യന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വിശ്വരൂപം പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ രംഗത്തെത്തിയ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുയള്ള സംഘടനകള്‍ക്കെതിരെ സിപിഎം പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരുപടി കൂടി കടന്ന് ഡിവൈഎഫ്‌ഐ വിശ്വരൂപം പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകള്‍ക്ക് സംരക്ഷണവും ഏര്‍പ്പെടുത്തി. പ്രതിഷേധം തണുത്തെങ്കിലും കനത്ത പൊലീസ് കാവലില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.












Click it and Unblock the Notifications