ടിപി വധം: തടസ്സഹര്‍ജിയുമായി സര്‍ക്കാര്‍

പി.മോഹനന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും അഭിഭാഷകരുടെ അസൗകര്യം മൂലം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പതിനാലാം പ്രതിയാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.മോഹനന്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പി.മോഹനന്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications