കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസുമായി ധാരണയില്ലെന്ന് ഹൈക്കമാന്‍ഡ്

  • By Ajith Babu
Google Oneindia Malayalam News

Sukumaran Nair
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുമായി കോണ്‍ഗ്രസ് ദേശീയനേതൃത്വം ധാരണയുണ്ടാക്കിയിരുന്നുവെന്ന എന്‍.എസ്.എസ് വാദം പാര്‍ട്ടി ഹൈക്കമാന്റും തതള്ളി. ആരുമായും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പാര്‍ട്ടി വക്താവും എം.പിയുമായ പി.സി ചാക്കോ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി െഹെക്കമാന്‍ഡാണെന്നും മറ്റുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്ത് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി രമേശ് ചെന്നിത്തല തന്നെ ഇത് നിഷേധിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ് താന്‍ മത്സരിച്ചതെന്നും മന്ത്രിയാകാനില്ല എന്നത് തന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ പത്രസമ്മേളനത്തിനുശേഷവും സുകുമാരന്‍നായര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കമാന്റിന് വേണ്ടിയുള്ള പ്രതികരണം.

അതേസമയം എന്‍.എസ്.എസുമായുള്ള കോണ്‍ഗ്രസ് കരാറിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

എന്‍.എസ്.എസിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്നു പഠിക്കാന്‍ വിലാസ് റാവു ദേശ്മുഖിനെ ചുമതലപ്പെടുത്തിയത് സോണിയാഗാന്ധിയാണ്.
ധാരണ സംബന്ധിച്ച് രേഖാമൂലം തയാറാക്കിയ നിവേദനം സോണിയാഗാന്ധിക്ക് വിലാസ് റാവു ദേശ്മുഖ് മുഖേന െകെമാറിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും വിലാസ് റാവു ദേശ്മുഖും അന്തരിച്ച സാഹചര്യത്തില്‍ വ്യക്തമായ മറുപടി പറയേണ്ടത് സോണിയാഗാന്ധിയാണെന്നും സുകുമാരന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസുമായി എന്‍.എസ്.എസ്. അകല്‍ച്ചയിലാണെന്നു മനസിലാക്കിയ കേരളത്തിലെ നേതാക്കള്‍, തങ്ങള്‍ മാത്രം ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നു മനസിലാക്കി കേന്ദ്രനേതൃത്വത്തോട് ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. എ.കെ. ആന്റണി, പി.ജെ.കുര്യന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നിച്ചാലോചിച്ചാണ് കേന്ദ്രനേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചത്.

്ഇവിടെ നടന്ന ധാരണയെന്തെന്ന് ഈ നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമറിയാം. എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ രമേശ് ചെന്നിത്തലയുണ്ട്. രമേശും ഉമ്മന്‍ചാണ്ടിയും ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് പ്രസ്ഥാനത്തോടും സമൂഹത്തോടും കാട്ടുന്ന വഞ്ചനയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

English summary
In a strong rebuttal to the NSS (Nair Service Society) claim, AICC spokesman P C Chacko on Wednesday said that the Congress High Command had not given any assurance to any community in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X