ജാതിസംഘടനകളുടെ അമിതാധികാരം തെറ്റ്: ഇടി

എന്നാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ നിഷേധിക്കപ്പെട്ട സാമൂഹ്യനീതി നേടിയെടുക്കുന്നതിനായി ഭരണത്തിലും രാഷ്ട്രീയത്തിലും ജാതി-മത സംഘടനകള്‍ ഇടപെടുന്നതില്‍ തെറ്റില്ല. ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ സംസാരിക്കാന്‍ നാണക്കേട് കാണിക്കേണ്ടതുമില്ല. കേരളീയ സമുഹത്തില്‍ ജാതിയും മതവുമെല്ലാം ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘടനാ ശൈലി തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല.
അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പ്രവണത ഇവിടെ നിലനില്‍ക്കുന്നു. മുസ്ലീംലീഗിന് ഒരു മന്ത്രിയെ കൂടി ലഭിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന മട്ടിലായിരുന്നു ഇവിടെ ചര്‍ച്ചകള്‍ നടന്നത്. ഇത് എന്തിനായിരുന്നുവെന്ന് തനിക്കിപ്പോഴും മനസ്സിലാകുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications