കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിസംഘടനകളുടെ അമിതാധികാരം തെറ്റ്: ഇടി

Google Oneindia Malayalam News

ET Mohammed Basheer
കോഴിക്കോട്: ജാതി സംഘടനകള്‍ അമിതാധികാരം കാണിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ജനാധിപത്യ യുവജന സമിതി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തള്ളിക്കളഞ്ഞാല്‍ പാഠം പഠിപ്പിക്കുമെന്ന ഭീഷണി നായന്മാര്‍ പറഞ്ഞാലും തിയ്യന്‍മാര്‍ പറഞ്ഞാലും അത് അമിതാധികാരം കാണിക്കലാണ്. തങ്ങളുടെ ജാതിയ്ക്കും മതത്തിനും ഇഷ്ടപ്പെട്ട വിധത്തില്‍ നാടിനെ മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റും എന്ന തോന്നല്‍ തെറ്റാണ്. അമിതാധികാരത്തില്‍ അധിഷ്ഠിതമായ അത്തരം വാദഗതിയെ എതിര്‍ക്കണം.

എന്നാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ നിഷേധിക്കപ്പെട്ട സാമൂഹ്യനീതി നേടിയെടുക്കുന്നതിനായി ഭരണത്തിലും രാഷ്ട്രീയത്തിലും ജാതി-മത സംഘടനകള്‍ ഇടപെടുന്നതില്‍ തെറ്റില്ല. ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ സംസാരിക്കാന്‍ നാണക്കേട് കാണിക്കേണ്ടതുമില്ല. കേരളീയ സമുഹത്തില്‍ ജാതിയും മതവുമെല്ലാം ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘടനാ ശൈലി തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല.

അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പ്രവണത ഇവിടെ നിലനില്‍ക്കുന്നു. മുസ്ലീംലീഗിന് ഒരു മന്ത്രിയെ കൂടി ലഭിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന മട്ടിലായിരുന്നു ഇവിടെ ചര്‍ച്ചകള്‍ നടന്നത്. ഇത് എന്തിനായിരുന്നുവെന്ന് തനിക്കിപ്പോഴും മനസ്സിലാകുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.

English summary
Communal groups threat is not acceptabale: E T Mohammed Basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X