സന്തോഷം വേണോ, ഫോണ്‍ സ്വിച്ച് ഓഫ് ആക്കൂ

സ്മാര്‍ട്ട് ഫോണുകളുടെ വരവോടുകൂടി കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഗൗനിക്കുന്ന സമയമെല്ലാം ഇമെയില്‍ ചെക്ക് ചെയ്യാനും ബ്രൗസിങിനുമായി ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു ഉപാധിയെന്ന നിലയില്‍ നിന്നും ഫോണ്‍ വഴിമാറിയതോടെ ആളുകള്‍ക്കിടയിലുള്ള മാനസിക ഐക്യത്തിലും വിള്ളല്‍ വീണിട്ടുണ്ട്.
പലരും ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഫാന്റം വൈബ്രൈഷന്‍ സിന്‍ഡ്രം( പോക്കറ്റിലുള്ള ഫോണില്‍ ഒരു എസ്എംഎസ് വന്നതായോ ഫോണ്‍ വന്നതായോ തോന്നുക. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഫോണ്‍ അടിയ്ക്കുമ്പോള്‍ സ്വന്തം ഫോണിലേക്ക് കൈനീങ്ങുക) തുടങ്ങിയ മാനസിക അവസ്ഥയിലെത്തിനില്‍ക്കുകയാണ്.
കൂട്ടുകാരോടൊത്തോ കുടുംബാംഗങ്ങളോടൊപ്പമോ നില്‍ക്കുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്താല്‍ ഇടക്കിടെയുള്ള ഇമെയില്‍ നോട്ടവും മെസേജ് വായനയും അനാവശ്യ ഫോണ്‍കോളുകളും അവസാനിക്കും. വിവാഹം കഴിച്ചവരിലും ദൈവവിശ്വാസമുള്ളവരിലും ഏറെ സന്തോഷം കൊണ്ടുവരാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോളന്‍ നടത്തിയ പരീക്ഷണം വ്യക്തമാക്കുന്നു.












Click it and Unblock the Notifications