യുട്യൂബില്‍ പെയ്ഡ് വീഡിയോയും വരുന്നു
കൂടുതല്‍ വീഡിയോ നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുട്യൂബ് പെയ്ഡ് സംവിധാനവും ആരംഭിക്കുന്നു. ചില ചാനലുകള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുള്ള അനുമതി നല്‍കി കൊണ്ട് കൂടുതല്‍ ഗൗരവസ്വഭാവമുള്ള വീഡിയോകളും ലഭ്യമാക്കുകയാണ് ഈ സ്ട്രീമിങ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. ഉടമസ്ഥരായ ഗൂഗിളിന് മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ആരും പണം കൊടുത്ത് വീഡിയോ കാണാന്‍ സാധ്യതയില്ലെന്ന് ചിന്തിക്കേണ്ട. ഏറെ നാളത്തെ പഠനത്തിനുശേഷമാണ് ഗൂഗിള്‍ ഈ സംവിധാനം നടപ്പാക്കാനൊരുങ്ങുന്നത്. ഓണ്‍ലൈന്‍ പഠനസഹായികളും വന്‍കിട ലൈബ്രറികളിലെ അപൂര്‍വമായ വീഡിയോ ശേഖരങ്ങളും ലഭിക്കാന്‍ ആളുകള്‍ പണം നല്‍കുമെന്ന കാര്യത്തില്‍ യുട്യൂബ് ടീമിന് യാതൊരു സംശയവുമില്ല.

ഇതുകൂടാതെ വീഡിയോ ലൈവ് സ്ട്രീമിങ് കാണുന്നതിനും കാണിയ്ക്കുന്നതിനും പണം വാങ്ങാന്‍ യുട്യൂബ് ശ്രമിക്കുന്നുണ്ട്. ഒരു ലൈവ് പരിപാടി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഒരു ചെറിയൊരു തുക നല്‍കിയാല്‍ മാത്രം മതി. ഈ സംവിധാനം യുട്യൂബ് പ്രഖ്യാപിച്ചാല്‍ ഒട്ടുമിക്ക ചാനലുകളും ലൈവ് സ്ട്രീമിങ് ഇതിലേക്ക് മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ലക്ഷങ്ങള്‍ മുടങ്ങിയാല്‍ പല ചാനലുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.
എന്തായാലും ഒറ്റയടിയ്ക്ക് ഈ സംവിധാനം കൊണ്ടുവരാന്‍ യുട്യൂബ് മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല. ആദ്യഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ചാനലുകളില്‍ മാത്രമാണ് പെയ്‌മെന്റ് സംവിധാനം അനുവദിക്കുന്നത്. ഇതിനോടുള്ള പ്രതികരണം അറിഞ്ഞതിനു ശേഷം മാത്രമേ ഇത് പരിപൂര്‍ണമായി നടപ്പാക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.












Click it and Unblock the Notifications