ഷീല ദീക്ഷിതിനെതിരേ കെജ്രിവാള്‍?
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഓരോ വാര്‍ത്താസമ്മേളനവും ചങ്കിടിപ്പോടെയാണ് കോണ്‍ഗ്രസും ബിജെപിയും നോക്കി കാണുന്നത്. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്ന ഈ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമായ തെളിവുകളുമായാണ് മാധ്യമപ്രവര്‍ത്തകരെ സമീപിക്കുന്നത്.
വെള്ളിയാഴ്ച പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന സൂചന പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു. അത് ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കുറിച്ചായിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദില്ലി സ്വകാര്യ വൈദ്യുതവിതരണ കമ്പനികളെ സര്‍ക്കാര്‍ എങ്ങനെയാണ് വഴിവിട്ട് സഹായിച്ചത് എന്നും ഷീലാ ദീക്ഷിതും ഈ കമ്പനികളും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കുന്ന രേഖകളായിരിക്കും പുറത്തുവരികയെന്ന് കരുതുന്നു.

ചാര്‍ജ് നിരക്കുകളില്‍ വ്യത്യാസം വരുത്തി കമ്പനികള്‍ക്ക് 3000കോടിയോളം ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണം എഎപി ഉന്നയിച്ചിരുന്നു. ഒക്ടോബറില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രക്ഷോഭമാണ് സംഘടന അഴിച്ചുവിട്ടത്. കറന്റ് ബില്ലുകള്‍ അഗ്നിക്കിരയാക്കിയും കുടിശ്ശിക കെട്ടാതെയുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ചാര്‍ജില്‍ 15 ശതമാനം കുറവ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.












Click it and Unblock the Notifications