കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസുമായി ധാരണയുണ്ടായിരുന്നു: പിജെ കുര്യന്‍

  • By Ajith Babu
Google Oneindia Malayalam News

PJ Kurien
കൊച്ചി: എന്‍.എസ്.എസുമായി ധാരണയുമുണ്ടായിരുന്നില്ലെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടിന് തിരുത്തുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രംഗത്ത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസും തമ്മില്‍ തിരഞ്ഞെടുപ്പു ധാരണ ഉണ്ടായിരുന്നതായും രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമെന്നുതന്നെയായിരുന്നു ധാരണയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരമൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന പാര്‍ട്ടി ഔദ്യോഗിക വക്താവ് പി.സി ചാക്കോയുടെ പ്രതികരണത്തെ തിരുത്തിക്കൊണ്ടാണ് പി.ജെ കുര്യന്റെ പുതിയ നിലപാട് സ്വീകരിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ് ആസ്ഥാനത്ത്‌ െഹെക്കമാന്‍ഡ് പ്രതിനിധി എത്തിയാണ് നേതാക്കളുമായി ചര്‍ച്ചനടത്തിയത്. എന്‍.എസ്.എസ് നേതൃത്വമായിരുന്നില്ല മറിച്ച് ഹൈക്കമാന്‍ഡ് തന്നെയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍െകെയെടുത്തത്.

വിലാസ്‌റാവു ദേശ്മുഖായിരുന്നു െഹെക്കമാന്‍ഡ് പ്രതിനിധി. എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ ദേശ്മുഖുമായി പി.കെ നാരായണപ്പണിക്കരും ജി. സുകുമാരന്‍ നായരും ചേര്‍ന്നാണ് ചര്‍ച്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ എന്തൊക്കെയായിരുന്നു തീരുമാനങ്ങളെന്ന് അവര്‍ക്ക് മാത്രമാണ് അറിവുള്ളത്. ദേശ്മുഖും നാരായണപണിക്കരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ജി. സുകുമാരന്‍നായര്‍ക്ക് മാത്രമാണ്.

ധാരണയെന്തായിരുന്നെന്നു പറയാനുള്ള അവകാശവും സുകുമാരന്‍നായര്‍ക്കുണ്ട്. ഇതു സംബന്ധിച്ച് പി.സി ചാക്കോയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

English summary
Sabha, P.J.Kurien on Thurday stated that there was an understanding between the Congress high command and the NSS (Nair Service Society) leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X