ഒരു ലക്ഷം പേര്‍ക്ക് ഭൂമി പദ്ധതി ആഗസ്റ്റില്‍
തിരുവനന്തപുരം: ഭൂരഹിതരായ ഒരുലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കുന്ന പദ്ധതി ആഗസ്റ്റില്‍ ആരംഭിയ്ക്കുമെന്ന് ഗവര്‍ണര്‍ എച്ച്. ആര്‍ ഭരദ്വാജ്. നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്.
സമഗ്ര കാര്‍ഷികവികസനത്തിന് മുന്‍ഗണന നല്‍കിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്തിയത്. 2016ഓടെ സംസ്ഥാനത്ത് ഓര്‍ഗാനിക് കൃഷിരീതി വ്യാപകമാക്കും. ഇതിനുവേണ്ടി നാളികേരനെല്‍വികസന പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇടുക്കിയിലെ കാര്‍ഷികമേഖലക്ക് പുതിയ പദ്ധതി, കൈത്തറി വസ്തുക്കളുടെ വിപണനത്തിന് വഴിയൊരുക്കും. ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ നവീനകേന്ദ്രങ്ങള്‍ തുടങ്ങും.
ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ജനറിക് മരുന്നുകള്‍, ഇഗവേണന്‍സ് വഴി കൂടുതല്‍ പദ്ധതികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിയമനിര്‍മാണം, സ്ത്രീകളുടെ സുരക്ഷക്കായി അതിവേഗ കോടതികള്‍, തീരദേശമേഖലകളുടെ വികസനത്തിന് പദ്ധതി, തൊഴില്‍ രഹിതര്‍ക്ക് പരിശീലനം, മാലിന്യ സംസ്‌ക്കണത്തിന് ആധുനിക പ്ലാന്റ്, ക്ഷീര കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി, കോളേജുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കമ്യൂണിറ്റി കോളേജുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിനായതായി ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായി ഏറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനായി. എമര്‍ജിങ് കേരളയിലൂടെ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് തെളിഞ്ഞു. മുന്‍ധാരണകളെ തിരുത്തിയ വികസന മുന്നേറ്റമാണ് എമര്‍ജിങ് കേരളയിലൂടെ നടന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ തുടരുകയാണ്. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. വൈദ്യുത പ്രതിസന്ധി തരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം സര്‍ക്കാരിന് ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications