Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി പ്രതികരിയ്ക്കാനില്ലെന്ന് പിജെ കുര്യന്‍

PJ Kurien
പത്തനംതിട്ട: സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്തിനെക്കുറിച്ചും ആ കേസുമായി ബന്ധപ്പെട്ടും പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍.

ഇതൊന്നും ഇവിടെ പ്രതികരിക്കേണ്ട കാര്യമല്ല. പെണ്‍കുട്ടിയുടെ നിലപാടിനെ കുറിച്ചു പറയേണ്ടിടത്തു താന്‍ പറഞ്ഞു കൊള്ളാമെന്നും പി.ജെ.കുര്യന്‍ പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെ പ്രതിയാക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് പങ്കുണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

കേസില്‍ കുര്യനെ കൂടി പ്രതിപ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ ചന്ദര്‍ ഉദയ് സിങ്ങിന് പെണ്‍കുട്ടി അയച്ച കത്ത് പുറത്തുവന്നതോടെയാണ് സൂര്യനെല്ലി കേസിലേക്ക് കുര്യന്റെ പേര് വീണ്ടും ചേര്‍ക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+