ഏതു പൊന്നുതമ്പുരാന്‍ എതിര്‍ത്താലും ജാതിപറയും

മുഖ്യമന്ത്രിയാകാന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രാപ്തനല്ലെന്ന് വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതു മന്ത്രിയാകാന്‍ വേണ്ടിയാണ്. ചെന്നിത്തല എന്‍എസ്എസിനെ തള്ളിപ്പറഞ്ഞതു ശരിയായില്ല. നന്ദിയില്ലാത്ത നായരാണ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റേണ്ടതില്ല. പരിമിതിക്കുള്ളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്‍എസ്എസ് കോണ്‍ഗ്രസ് ധാരണയെക്കുറിച്ചു പറയേണ്ടതു പി.ജെ. കുര്യനാണ്. പലരും അനര്‍ഹമായ നേട്ടം ഉണ്ടാക്കുമ്പോള്‍ എസ്എന്‍ഡിപിക്കും എന്‍എസ്എസിനും അര്‍ഹമായതു പോലും ലഭിയ്ക്കുന്നില്ല. കെ.പി.സി.സി പുന:സംഘടിപ്പിച്ചപ്പോള്‍ ഈഴവരെ ഒഴിവാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications