കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെജ് ബര്‍ഗര്‍ നോണ്‍ ആയി, മക്‌ഡൊണാള്‍ഡിന് പിഴ

  • By Ajith Babu
Google Oneindia Malayalam News

McDonald Burger
ദില്ലി: വെജിറ്റേറിയന്‍ ബര്‍ഗറിന് പകരം ഉപഭോക്താവിന് തെറ്റായി നോണ്‍ വെജ് ബര്‍ഗര്‍ നല്‍കിയ ഫാസ്റ്റ്ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡിന് 15000 രൂപ പിഴ. തെക്ക് പടിഞ്ഞാറന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് മക്‌ഡൊണാള്‍ഡിന് പിഴ വിധിച്ചത്.

വെജിറ്റേറിയന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മീറ്റ് ബര്‍ഗര്‍ മാറി നല്‍കിയത് കമ്പനിയുടെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതരമായ പിഴവാണെന്ന് കോടതി വിലയിരുത്തി.

ദില്ലി സ്വദേശി വിമന്‍ ചൗധരി എന്ന സ്ത്രീയാണ് മക്‌ഡൊണാള്‍ഡിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. രണ്ട് വെജിറ്റേറിയന്‍ ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഇവര്‍ക്ക് കിട്ടയതാകട്ടെ ഒന്ന് വെജിറ്റേറിയനും മറ്റേത് മീറ്റ് ബര്‍ഗറുമെന്നായിരുന്നു ഇവരുടെ പരാതി.

തനിക്ക് കിട്ടിയത് മാംസമടങ്ങിയ ബര്‍ഗറാണെന്ന് മനസിലാക്കാതെ പകുതിയോളം താന്‍ അത് ഭക്ഷിച്ചുവെന്നും തുടര്‍ന്ന് ഛര്‍ദ്ദിയുണ്ടായെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദുവും ആര്യസമാജ് പ്രവര്‍ത്തകയുമായ തനിയ്ക്ക് സംഭവം കടുത്ത മനോവേദനയുണ്ടാക്കിയെന്നും വിശ്വാസത്തിന് ഭംഗമുണ്ടാക്കിയെന്നും പരാതിക്കാരി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഉപഭോക്താവിന് സസ്യത്തിനു പകരം മാംസമടങ്ങിയ ബര്‍ഗര്‍ നല്‍കിയതിലൂടെ കടുത്ത വീഴ്ചയാണ് മക്‌ഡൊണാള്‍ഡിന്റെ ഡെലിവറി വിഭാഗത്തില്‍ നിന്നും ഉണ്ടായതെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. മീറ്റ് ബര്‍ഗര്‍ ആണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് പരാതിക്കാരി ഓര്‍ഡര്‍ സ്വീകരിച്ചതെന്ന കമ്പനിയുടെ വാദം കോടതി തള്ളുകയും ചെയ്തു.

പരാതിക്കാരിക്ക് പതിനായിരം രൂപ നഷ്ടപരിഹാരമായും അയ്യായിരം രൂപ നിയമ വ്യവഹാര ചെലവായും നല്‍കണമെന്ന് ഫോറം കല്‍പിച്ചു.

English summary
Fast food giant McDonald's has been directed by a consumer forum to pay Rs. 15,000 as compensation to one of its customers for delivering a non-veg burger instead of the vegetarian one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X