മണപ്പുറം ഹിന്ദുക്കള്‍ക്ക്; എറണാകുളത്ത് ഹര്‍ത്താല്‍

ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആശുപത്രി, പരീക്ഷ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.
മണപ്പുറത്ത് അഹിന്ദുകളുടെ പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നതിനെതിരെ കൊച്ചിയിലെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചിരുന്നു. ശിവരാത്രി മണപ്പുറത്ത് മുസ്‌ലിം യൂത്ത് മൂവ്‌മെന്റിനു ദീനി വിജ്ഞാന്‍ സദസ് നടത്താന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ സദസ് നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് വിഎച്ച്പി ജില്ലാ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി
സര്‍ക്കാരും നഗരസഭയും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആലുവയില്‍ കൂടിയ യോഗം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അദ്ധ്യക്ഷത വഹിച്ചു.
മണപ്പുറത്തിന്റെ പേര് 'മുനിസിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ട്' എന്നാക്കി മാറ്റിയതിനു പിന്നില്‍ ദുരുദ്ദേശ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications