കവിയൂര്‍ കേസ് രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കണം

എന്നാല്‍ ക്രൈം നന്ദകുമാറും സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും നല്‍കിയിരുന്ന ഹര്‍ജികള്‍ കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ ലതാ നായര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഒരു കോടിയോളം രൂപ െ്രെകം നന്ദകുമാര്‍ നല്‍കിയെന്നും നന്ദകുമറിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും പി.കെ ശ്രീമതി ടീച്ചറും നല്‍കിയ മറ്റൊരു ഹരജിയും കോടതി തള്ളി.
നന്ദകുമാര്‍ ജയിലില്‍ പോയി ലതാനായരെ കാണുകയും ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരേ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ഇതിന് പണം വാഗ്ദാനം ചെയ്തുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ ക്രൈം നന്ദകുമാറിനെതിരേ കോടതിയെ സമീപിച്ചത്.
അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മാത്രമാണ് പീഡിപ്പിച്ചതെന്നായിരുന്നു സിബിഐയുടെ കണ്‌ടെത്തല്‍. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും സിബിഐ വാദിച്ചിരുന്നു. സിബിഐയുടെ കണ്‌ടെത്തല്‍ ഒഴിവാക്കണമെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോടതിയെ സമീപിച്ചത്. അനഘയുടെ ആന്തരീകവായവങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications