കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിയൂര്‍ കേസ് രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കണം

  • By Ajith Babu
Google Oneindia Malayalam News

Anakha
തിരുവനന്തപുരം: കവിയൂര്‍ കേസില്‍ രാഷ്ട്രീയക്കാരുടെ പങ്ക് വീണ്ടും അന്വേഷിക്കാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. അനഘയെ അച്ഛന്‍ നാരായണന്‍ നന്പൂതിരി പീഡിപ്പിച്ചെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. അനഘയുടെ ഇളയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഹര്‍ജി ഭാഗീകമായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

എന്നാല്‍ ക്രൈം നന്ദകുമാറും സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും നല്‍കിയിരുന്ന ഹര്‍ജികള്‍ കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ ലതാ നായര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഒരു കോടിയോളം രൂപ െ്രെകം നന്ദകുമാര്‍ നല്‍കിയെന്നും നന്ദകുമറിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും പി.കെ ശ്രീമതി ടീച്ചറും നല്‍കിയ മറ്റൊരു ഹരജിയും കോടതി തള്ളി.

നന്ദകുമാര്‍ ജയിലില്‍ പോയി ലതാനായരെ കാണുകയും ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരേ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ഇതിന് പണം വാഗ്ദാനം ചെയ്തുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ ക്രൈം നന്ദകുമാറിനെതിരേ കോടതിയെ സമീപിച്ചത്.

അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മാത്രമാണ് പീഡിപ്പിച്ചതെന്നായിരുന്നു സിബിഐയുടെ കണ്‌ടെത്തല്‍. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും സിബിഐ വാദിച്ചിരുന്നു. സിബിഐയുടെ കണ്‌ടെത്തല്‍ ഒഴിവാക്കണമെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോടതിയെ സമീപിച്ചത്. അനഘയുടെ ആന്തരീകവായവങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

English summary
The special Central Bureau of Investigation (CBI) court here Saturday ordered the agency to conduct a further probe into the Kaviyoor case where five members of a family were found dead in their home in 2004
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X