കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യനെ രക്ഷപ്പെടുത്തിയത് സിബി: ജോഷ്വ

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.കെ. ജോഷ്വ രംഗത്ത്.

സൂര്യനെല്ലി പീഡനക്കേസില്‍ നിന്നും അന്ന് കേന്ദ്രമന്ത്രിയും ഇപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ രക്ഷപ്പെടുത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ ശ്രമഫലമാണെന്ന് കെ. കെ. ജോഷ്യ സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.

പീഡനം നടന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞദിവസം അഞ്ചു മണിക്കു ശേഷം മണിക്കൂറുകളോളം പി.ജെ കുര്യന്‍ എവിടെയായിരുന്നു എന്നതിന് തെളിവില്ല. അഞ്ചു മണിക്കു ശേഷം പൊലീസ് എസ്‌കോര്‍ട്ടില്ലാതെയായിരുന്നു കുര്യന്റെ യാത്ര. ആ സമയങ്ങളില്‍ പി.ജെ കുര്യന്‍ എവിടെയായിരുന്നു എന്നതു സംബന്ധിച്ച് മൊഴി നല്‍കിയത് എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ മാത്രമാണെന്നും കെ.കെ. ജോഷ്വ ചൂണ്ടിക്കാട്ടി.

കുര്യനെപ്പറ്റി പെണ്‍കുട്ടി പറഞ്ഞ ലക്ഷണങ്ങള്‍ കൃത്യമായിരുന്നു. പക്ഷേ കുര്യന് അനുകൂലമായ തെളിവുകള്‍ മാത്രമാണ് സിബി മാത്യൂസ് സ്വീകരിച്ചതെന്നും ജോഷ്വ വ്യക്തമാക്കി.

സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ തെളിവില്ലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കുര്യനെ പ്രതി ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് സ്പഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.ജനാര്‍ദ്ദനക്കുറുപ്പാണ്. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരെ താന്‍ അറിയിച്ചിരുന്നു.

നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ച് കുര്യനെ ഇനി പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണം ആവശ്യപ്പെടാനേ നിയമമുള്ളൂവെന്നും സിബി മാത്യൂസ് പറഞ്ഞു.3

English summary
Investigation officer Sibi Mathews tried to help PJ Kurian and tried to sabotage the case says KK Joshua
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X