കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്

  • By Ajith Babu
Google Oneindia Malayalam News

Victim Woman
ഇടുക്കി: സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

പിജെ കുര്യനെ പിന്തുണച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്‌സ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്‌ടോയെന്ന് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കുര്യനെ അന്വേഷണ ഉദ്യോഗസ്ഥന്‍ മനപൂര്‍വം ഒഴിവാക്കുക ആയിരുന്നെന്ന് സംശയമുണ്ട്. കുര്യന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഇതിനായി സ്വന്തം നിലയ്ക്ക് നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഹായിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തനിക്ക് നീതി ലഭിക്കണമെന്നും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കി.

അതിനിടെ കുര്യനെ പിന്തുണച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുന്നതിലും ഭേദം മരിക്കുന്നതായിരുന്നുവെന്ന് സൂര്യനല്ലി കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ആ വാക്കുകള്‍ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സൂര്യനെല്ലി കേസില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താ സമ്മേളനത്തോടു പ്രതികരിക്കവെ തന്റെ വേദന അദ്ദേഹം മറച്ചു വെച്ചില്ല.
തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ് മുഖ്യമന്ത്രി. തങ്ങള്‍ക്കനുകൂലമായി ഒരു ശതമാനമെങ്കിലും നിലപാട് അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. ഈ പ്രസ്താവന മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. സമുന്നത നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്‌പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

English summary
Suryanelli case victim has sent a letter to the Chief minister requesting to probe against PJ Kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X