കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടേത് നെറികേട്: വെള്ളാപ്പള്ളി

Google Oneindia Malayalam News

Vellappally Natesan
കോഴിക്കോട്: എന്‍. എസ് എസിനോട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാണിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരേ സമയം കെ പി സി സി പ്രസിഡന്റ് സ്ഥാനവും മന്ത്രിക്കസേരയും വേണമെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ഇരട്ടത്താപ്പാണ്. കെ പി സി സി പ്രസിഡന്റ് പദത്തിലിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷം മന്ത്രിയാവാനില്ലെന്നു പറഞ്ഞാല്‍ അതില്‍ വലിയ കഴമ്പില്ല. എന്‍ എസ് എസിന്റെ മാനസപുത്രനായി നടക്കുകയും വിവാദമുണ്ടായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആദര്‍ശരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇപ്പോഴുള്ളത്. എസ് എന്‍ ഡി പി ഒരിക്കലും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയില്ല. രാഷ്ട്രീയ ശക്തിയാവുകയെന്നത് എസ് എന്‍ ഡി പിയുടെ നയമല്ല. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും ഇന്നത്തെ കാലത്ത് ആവശ്യമായിരിക്കുകയാണ്. സാമുദായിക സംഘടനകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാമുഖ്യമുണ്ടെന്ന് വരുത്തി തീര്‍ത്തത് ഇടതുവലത് മുന്നണികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിദ്യഭ്യാസരംഗത്ത് ഈഴവസമുദായം പിറകിലാണ്. ജനസംഖ്യക്ക് ആനുപാതികമായി വിദ്യാലയങ്ങളില്‍ സീറ്റില്ലാത്തതുകൊണ്ട് തങ്ങളുടെ സമുദായത്തിലെ നിരവധിപേര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുണ്ട്. സ്‌കൂളുകളും കോളജുകളുമുള്ള സമുദായങ്ങള്‍ക്ക് മാത്രമേ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ച്ചയുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തത് ഈ സമുദായത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ് എന്‍ ഡി പി യോഗം ഈഴവ-തിയ്യ മലബാര്‍ മഹാസംഗമം നടത്തുന്നതിനു പിന്നില്‍ ഒരു ദുരുദ്ദേശവുമില്ല. മലബാര്‍ മേഖലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. സാമുദായിക ശക്തി സമാഹരണം കൊണ്ട് മാത്രമേ സാമൂഹ്യനീതി നേടാനാവൂ. ജാതി സംവരണം നിലനില്‍ക്കുന്നിടത്തോളം കാലം ജാതി പറഞ്ഞേ പറ്റൂ. മന്ത്രിസഭയിലെ അഞ്ചാം മന്ത്രിയെ ജയിപ്പിച്ചത് തങ്ങളുടെ സമുദായവും കൂടിച്ചേര്‍ന്നാണ്. തങ്ങളുടെ സമുദായത്തിന് മതേതര ചിന്തയുണ്ടെന്നതിന്റെ തെളിവാണിത്. ഈഴവ-തിയ്യ മലബാര്‍ മഹാസംഗമം ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ നടക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

English summary
Chennithala's remark about NSS is not good, Says SNDP General Secretary Vellappally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X