കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും ക്ഷാമം

Google Oneindia Malayalam News

LBS Academy
ദില്ലി: ഐഎഎസും ഐപിഎസും സ്വപ്‌നം കാണുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് 3000ഓളം ഐഎഎസുകാരുടെയും ഐപിഎസുകാരുടെയും ഒഴിവുകള്‍ നികത്തപ്പെടാത്തതായിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത് ഭരണനിര്‍വഹണത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പല ഉദ്യോഗസ്ഥരും മള്‍ട്ടി റോളിലാണ് ജോലി ചെയ്യുന്നത്. പല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരേ സമയം രണ്ടും മൂന്നും ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സെക്രട്ടറിമാരായാണ്‌ പ്രവര്‍ത്തിക്കുന്നത്. രണ്ടിലേറെ ജില്ലകളുടെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥന്മാരുമുണ്ട്.

ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കാര്യം മാത്രം പരിഗണിച്ചാല്‍ ഈ പ്രശ്‌നത്തിന്റെ തീവ്രത മനസ്സിലാകും. 208 ഉദ്യോഗസ്ഥര്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ 114 പേരാണുള്ളത്. കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ എല്ല ഉദ്യോഗസ്ഥരെയും മടക്കി അയയ്ക്കണമെന്ന് മുന്‍ ജാര്‍ഖണ്ഡ് ഡിജിപി ആവശ്യപ്പെട്ടതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

6154 ഐഎഎസുകാരെ വേണ്ടിടത്ത് 4377 പേരും 4730 ഐപിഎസുകാര്‍ക്കു പകരം 3475 പേരുമാണുള്ളത്. ഉത്തര്‍പ്രദേശിലാണ് ഉദ്യോഗസ്ഥരുടെ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. 592 പേര്‍ വേണ്ടിടത്ത് വെറും 376 പേര്‍ മാത്രമാണുള്ളത്.

ദേശീയ സിവില്‍ സര്‍വീസിനു സമാനമായി അതാത് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ നടത്തണമെന്നാണ് പലരുടെയും അഭിപ്രായം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂനിയര്‍ ഉദ്യോഗസ്ഥരായി നിയമിക്കുന്നതോടു കൂടി സീനിയേഴ്‌സിന് കൂടുതല്‍ ഫലപ്രദമായി ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് മെച്ചം.

English summary
The severe shortage of IAS and IPS officers in states across India has begun to adversely impact governance everywhere.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X