Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വരൂപം തമിഴ്‌നാട്ടില്‍ റിലീസിന്

ചെന്നൈ: ഒടുവില്‍ മതമൗലികവാദികളുടെ അസഹിഷ്ണുതയ്ക്കു മുന്നില്‍ ഉലകനായകന്‍ മുട്ടുമടക്കി. വിവിധ മുസ്ലീം സംഘടനകളുമായി കമലഹാസന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ വിശ്വരൂപം റിലീസ് ചെയ്യാന്‍ ധാരണയായി.

ഞാന്‍ മുസ്ലീം സഹോദരന്മാരുമായി സംസാരിച്ചു. ചിത്രത്തില്‍ ഇസ്ലാമിക വിരുദ്ധമായി ഒന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. അവര്‍ അതൃപ്തി രേഖപ്പെടുത്തിയ ചില സീനുകള്‍ ഒഴിവാക്കും-തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് നടന്‍ അറിയിച്ചു.

Kamal Hasan

തമിഴ്‌നാട്ടിലൊഴികെ ബാക്കി ഒട്ടുമിക്ക സംസ്ഥാനത്തും ചിത്രം പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പക്ഷേ, ഏറ്റവും വലിയ മാര്‍ക്കറ്റായ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത് കമലഹാസനെ സാമ്പത്തികമായി ഏറെ നഷ്ടത്തിലാക്കിയിരുന്നു.

കരുണാനിധിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്നെയാണ് മുസ്ലീം സംഘടനകള്‍ക്കു പിറകില്‍ കളിയ്ക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. കാരണം ഡിഎംകെ അധ്യക്ഷനെ അറസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ക്രമസമാധാനപ്രശ്‌നമൊന്നും വിശ്വരൂപം റിലീസ് ചെയ്താല്‍ ഉണ്ടാകുമായിരുന്നില്ല.

ചിത്രത്തില്‍ വര്‍ഗ്ഗീയമായി ഒന്നു തന്നെയില്ലെന്ന റിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ മൗലികവാദികള്‍ ചിത്രത്തെ അമേരിക്കന്‍ അനുകൂല സിനിമയായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

ചിത്രം തമിഴ്‌നാട്ടില്‍ കൂടി റിലീസാകുന്നതോടെ വിജയിക്കുന്നത് കമലഹാസന്‍ തന്നെയാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. റിലീസ് വൈകിയതുകൊണ്ട് 30 കോടിയോളം നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+