കര്‍ണാടക ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും

ഫെബ്രുവരി എട്ടിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഷെട്ടാര്‍ ഗവണ്‍മെന്റിനെ ബജറ്റിന് മുമ്പ് വീഴ്ത്തുമെന്ന് കര്‍ണാടക ജനതാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ പരസ്യമായി ഭീഷണിമുഴക്കിയിരുന്നു. കഴിഞ്ഞ മാസം 23ാം തിയ്യതി കെജെപിയില്‍ ചേരുന്നതിനുവേണ്ടി ഗ്രാമവികസനമന്ത്രി ശോഭയും പൊതുമരാമത്ത് മന്ത്രി ഉദെയ്‌സിയും രാജിവെച്ചിരുന്നു. എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാറിന്റെ ഭാവിയെ കുറിച്ച് ആശങ്കയുയര്‍ന്നു.
224 അംഗസഭയില്‍ ബിജെപിക്ക് 118 അംഗങ്ങളാണുള്ളത്. 13 എംഎല്‍എമാര്‍ രാജിവെച്ചതോടെ ഇത് 105 ആയി കുറഞ്ഞു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് ഇങ്ങനെയൊക്കെയാണെങ്കിലും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം തനിക്കുണ്ടെന്ന് ഷെട്ടാറിന്റെ അവകാശവാദം.
അടുത്ത മെയില്‍ നിയമസഭാ തിരഞ്ഞെടുക്ക് നടക്കാനിരിക്കെ ഇനിയൊരു അധികാരമാറ്റത്തിനുള്ള സാധ്യത കുറവാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനേക്കാള്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുള്ള തിരക്കിലാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളും.












Click it and Unblock the Notifications