കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങള്‍ പൊതുമധ്യത്തില്‍ പാടരുത്: മുഫ്തി

Google Oneindia Malayalam News

Prakash Band
ജമ്മു: കാശ്മീരിലെ ആദ്യ വനിതാ മ്യൂസിക് ബാന്‍ഡായ പ്രകാശിന് ഇസ്ലാമിക പണ്ഡിതന്റെ ഫത്‌വ. സംഗീതം സമൂഹത്തിന് ആപത്താണ്. സ്ത്രീകള്‍ മുഖാവരണം അണിയാതെ പൊതുമധ്യത്തില്‍ വരരുത്-മുസ്ലീം പണ്ഡിതനായ മുഫ്തി ബഷീറുദ്ദീന്‍ ആവശ്യപ്പെട്ടു. മേഖലയിലെ മുസ്ലീം വിഭാഗത്തിന്റെ പരമോന്നത നേതാവാണ് ഇദ്ദേഹം.

സ്ത്രീകളാണ് ബലാത്സംഗത്തിനുള്ള പ്രധാനകാരണം. അവര്‍ അവരുടെ നിലയ്ക്ക് നില്‍ക്കണം. മുഖാവരണം അണിയണം. വീടിനുള്ളില്‍ പാട്ടുപാടാം. പക്ഷേ, പൊതുമധ്യത്തില്‍ അരുത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ബാന്‍ഡിന് രൂപം നല്‍കിയത്. ബാന്‍ഡ് മത്സരത്തില്‍ പങ്കെടുത്ത ഈ സംഘം സമ്മാനം നേടുകയും ചെയ്തിരുന്നു.

ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്‌സ് എന്ന മത്സരപരിപാടിയ്ക്കുശേഷം നിരവധി മാധ്യമങ്ങള്‍ കുട്ടികളെ തേടിയെത്തിയെങ്കിലും മാതാപിതാക്കള്‍ അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചു. പ്രതിഭാധനരായ കുട്ടികളാണവര്‍. അവര്‍ അടങ്ങിയിരിക്കേണ്ടവരല്ല-എന്നാണ് ഈ വിഷയത്തില്‍ ഒമര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും ഭീഷണി സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

English summary
Kashmir's first all girls music band is now facing a fatwa from Muslim clerics. Kashmir's Grand Mufti has condemned the rock band and issued a fatwa against them,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X