കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയല്ല

  • By Leena Thomas
Google Oneindia Malayalam News

Ahluwalia
ദില്ലി: ആധാര്‍ കാര്‍ഡിനെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വിരാമമിട്ടു. ആധാര്‍ ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ മാത്രമാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍മോണ്ടെക് സിംഗ് അലുവാലിയ. ഇതൊരു തിരിച്ചറിയല്‍ കാര്‍ഡല്ല മറിച്ച് ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ മാത്രമാണെന്ന് അലുവാലിയ പി ടി ഐയോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ തിരിച്ചറിയല്‍ നമ്പര്‍ മാത്രമാണ് ആധാര്‍ അഥവാ യുഐഡി (യുനിക് ഐഡന്റിഫിക്കേഷന്‍) എന്നും ഇന്ത്യയിലെ ആസൂത്രണകമ്മീഷന്റെ കീഴില്‍ എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിചിട്ടുള്ള യുനിക് ഐഡന്റിറ്റി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോററ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ.) എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അലുവാലിയ പറഞ്ഞു.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും അതിലെ നമ്പര്‍ നഷ്ടപ്പെടാതിരുന്നാല്‍ മതിയെന്നും ഇതൊരു തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ കഴിയില്ല. ആധാര്‍ ബയോമെട്രിക് റെക്കോര്‍ഡ് രൂപത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുള്ളതെന്നും ആധാര്‍ കാര്‍ഡ് ഒരിക്കലും ഐഡിന്റിറ്റി കാര്‍ഡായി ഉപയോഗിക്കാന്‍ പറ്റില്ല എന്നും അലുവാലിയ പറഞ്ഞു. രാജ്യത്തെ 60കോടി ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വിവിധോദ്ദേശ്യത്തിനു വേണ്ടിയുള്ള നാഷണല്‍ മള്‍ട്ടി പര്‍പ്പസ് ഐഡിന്റി കാര്‍ഡ് യുഐഡിഎഐയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Seeking to set at rest controversy over Aadhaar, Planning Commission Deputy Chairman Montek Singh Ahluwalia on Saturday said UID is a number and not an identity card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X