Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി പാര്‍ട്ടിയുടെ കേരള യൂനിറ്റ് ഉടന്‍

അഴിമതിക്കെതിരേ പോരാടുന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ കേരള യൂനിറ്റ് ഉടന്‍ രൂപീകരിക്കുമെന്ന് സീനിയര്‍ നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഒരു അഡ്‌ഹോക് കമ്മിറ്റി ഉടന്‍ രൂപീകരിക്കും. ആറുമാസത്തിനുള്ളില്‍ ജില്ലാ കമ്മിറ്റികള്‍ നിലവില്‍-കേരളത്തിലെ സംഘടനാകാര്യങ്ങളെ കുറിച്ച് ആലോചിയ്ക്കാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.

Aam Admi Party

യുപിഎ സര്‍ക്കാര്‍ കൊണ്ടു വരുന്ന ലോക്പാല്‍ ബില്ലിന് നിലവിലുള്ള അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. പുതിയ സ്ത്രീ ഓര്‍ഡിനന്‍സിന്റെ കാര്യവും മറിച്ചല്ല. ജെഎസ് വര്‍മ കമ്മിറ്റിയുടെ പല പ്രധാന ശുപാര്‍ശകളും തള്ളിയിട്ടുണ്ട്. പോലിസിനെയും പട്ടാളത്തെയും ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതു തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പ്രശാന്ത് ഭൂഷണും ക്രിസ്റ്റിനാ സാമിയും ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+