Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുകള്‍ ചിക്കന്‍ ബഹിഷ്‌ക്കരിയ്ക്കുന്നു

കൊച്ചി: കോഴി വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ കോഴി ബഹിഷ്‌കരിക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ആറിനു നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം അംഗീകരിച്ചാല്‍ ഏഴു മുതല്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ കോഴി വാങ്ങില്ലെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഏഴുമുതല്‍ അഞ്ചുദിവസത്തേക്കു സംസ്ഥാനത്തെ ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം.

Chicken

അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന കോഴിക്കു രണ്ടരമാസം മുമ്പു കിലോയ്ക്ക് 40 മുതല്‍ 45 രൂപയായിരുന്നു വില. കഴിഞ്ഞ മാസം 70 മുതല്‍ 75 രൂപവരെയായി. ഇപ്പോള്‍ കിലോയ്ക്കു 130 മുതല്‍ 150 രൂപയിലെത്തി. ഇറച്ചിക്കോഴി വില ഉയരാനുളള സാഹചര്യങ്ങളൊന്നും നിലവിലില്ലാതിരിക്കെ വിപണിയില്‍ കൃത്രിമ ക്ഷാമം വരുത്തി വിലവര്‍ധിപ്പിച്ചതിന് പിന്നില്‍ ചില ലോബികളാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

കോഴിക്ക് വിലവര്‍ധിച്ചതിനാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ ആലോചനയില്ല. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചിക്കന്‍ ബഹിഷ്‌ക്കരണം നപ്പാക്കുന്നത്. ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നു സ്വന്തം നിലയ്ക്ക് കോഴി എത്തിക്കുന്ന ബദല്‍ മാര്‍ഗങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+