കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര്‍ട്ടലുകള്‍ക്കെതിരേ മാതൃഭൂമിയുടെ സൈബര്‍ പരാതി

Google Oneindia Malayalam News

Mathrubhumi
കോഴിക്കോട്: മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ നിയമമനുസരിച്ച് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. 'മാതൃഭൂമിയെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്യവും' എന്ന വിഷയത്തില്‍ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ ലേഖനമാണ് പരാതിക്ക് അടിസ്ഥാനമായി ചൂണ്ടികാണിയ്ക്കുന്നത്.

മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ 30ഓളം ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റ് പ്രതികാരനടപടിയെടുത്തുവെന്നാരോപിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീണര്‍ക്കു നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്.(പരാതിയുടെ പിഡിഎഫ് കോപ്പി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

ജീവനക്കാരുടെ അനുമതിയില്ലാതെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നതിനെ വിലയ്ക്കുന്ന സ്റ്റാന്റിങ് ഓര്‍ഡറിന് വിരുദ്ധമായിരുന്നു ഈ സ്ഥലമാറ്റം. ഒരാളെ പിരിച്ചുവിടുകയും 22 പേരെ സ്ഥലം മാറ്റുകയും ചെയ്ത നടപടി ഓണ്‍ലൈന്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മാതൃഭൂമി പോലുള്ള ഒരു മാധ്യമസ്ഥാപനം സൈബര്‍ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ചില ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പോര്‍ട്ടലുകളിലൂടെ പുറത്തുവന്നത്. ഡൂള്‍ന്യൂസ്, മലയാള്‍.എഎം, ബോധി കോമണ്‍സ്, മറുനാടന്‍ മലയാളി തുടങ്ങിയ പോര്‍ട്ടലുകളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

English summary
The Mathrubhumi Printing and Publishing Co. Ltd. filing a Cyber Complaint, regarding an article published against them in Various News portals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X