കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഡ് ലോണ്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

Gold Loan
പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങള്‍ക്ക് ഗോള്‍ഡ് ലോണ്‍ പോലെ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല. ഒട്ടുമിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലും മണപ്പുറം മുത്തൂറ്റ് പോലുള്ള ധനകാര്യസ്ഥാപനങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഈടിന്റെ കാര്യത്തിലാണ്. പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത് വായ്പയെടുക്കുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് എന്നാല്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നത് ജാമ്യമായി നല്‍കുന്ന സ്വര്‍ണത്തിന്റെ തൂക്കം നോക്കി മാത്രമാണ്.

ഗോള്‍ഡ് ലോണെടുക്കാന്‍ വേണ്ട രേഖകള്‍

സ്വര്‍ണം കൈയിലുള്ള ആര്‍ക്കും ഗോള്‍ഡ് ലോണെടുക്കാന്‍ സാധിക്കും. സ്വര്‍ണത്തിനു മാത്രമാണ് വായ്പ നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ചതിനുശേഷമാണ് തുക നിശ്ചയിക്കുക. ആഭരണത്തിലുള്ള കല്ല് പോലത്തെ സ്വര്‍ണമല്ലാത്ത വസ്തുക്കളുടെ ഭാരം പരിഗണിയ്ക്കില്ല.

ഐഡന്റിറ്റി പ്രൂഫും റസിഡന്‍സ് പ്രൂഫുമാണ് സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായ രേഖകള്‍. പാസ്‌പോര്‍ട്ട് കോപ്പി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ നല്‍കിയാല്‍ മതിയാകും. പക്ഷേ, പാന്‍കാര്‍ഡ് പോലുള്ള രേഖകള്‍ നല്‍കുമ്പോള്‍ അതില്‍ വിലാസം ഉണ്ടാകില്ല. അപ്പോള്‍ റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ നല്‍കേണ്ടി വരും.

എത്രയായിരിക്കും പലിശനിരക്ക്?

12 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.

എത്രയായിരിക്കും കാലാവധി?

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണവായ്പയെടുക്കുന്നത്. എങ്കിലും ഒരു വര്‍ഷം വരെ പരമാവധി കാലാവധി ലഭിക്കും. തുടര്‍ന്നും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ലോണ്‍ പുതുക്കിയാല്‍ മതി. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലയുണ്ടെങ്കിലും അതിന്റെ 60 ശതമാനം(60000) രൂപമാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.

English summary
Gold loans are extremely easy to avail with minimal documentation and speedy approvals. Who can take a gold loan? What are the documents needed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X