Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരം മുട്ടി, കുര്യന്‍ അവതാരകയോട് കയര്‍ത്തു

ദില്ലി: സൂര്യനെല്ലി കേസ് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അവതാരകയോട് കയര്‍ത്ത് പി.ജെ. കുര്യന്‍ ചര്‍ച്ച പകുതിയില്‍ അവസാനിപ്പിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് കേസിന്റെ പുനരന്വേഷണത്തെ എതിര്‍ക്കുന്നുവെന്നു ചോദിച്ചതാണ് കുര്യനെ പ്രകോപിപ്പിച്ചത്.

എന്‍ഡി ടിവിയിയെ സീനിയര്‍ മാനെജിങ് എഡിറ്റര്‍ സോണിയ സിങ്ങാണു കുര്യനോട് ഇക്കാര്യം ചോദിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ സമാധാനപരമായി ഉത്തരങ്ങള്‍ നല്‍കിയ കുര്യന്‍ സൂര്യനെല്ലി കേസില്‍ പുനരന്വേഷണം ആവശ്യമല്ലേ എന്ന ചോദ്യത്തോടെയാണു പ്രകോപിതനായത്. കുറ്റം നിഷേധിച്ചു പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരുന്ന കുര്യന്‍, അവതാരക ചോദ്യം ചോദിയ്ക്കുന്നതും തടഞ്ഞു.

PJ Kurien

ഞാന്‍ നാലു തരത്തിലുള്ള അന്വേഷണത്തിലൂടെ കടന്നുപോയ ആളാണ്. രാജ്യത്തെ പരമോന്നത നീതിപീഠം ഞാന്‍ തെറ്റുകാരനല്ല എന്ന് വിധിച്ചിട്ടുണ്ട്. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ല.

രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ അന്വേഷണത്തെ നേരിടണ്ടേ എന്ന ചോദ്യത്തോടെ പൊട്ടിത്തെറിച്ചു. നിങ്ങള്‍ പറയുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു കുര്യന്റെ പ്രതികരണം.

രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തോട് എന്തു പറയുമെന്ന ചോദ്യത്തോടെ കുര്യന് ഉത്തരം മുട്ടി. തുടര്‍ന്ന് ഹെഡ്‌സെറ്റ് എടുത്തുമാറ്റി കുര്യന്‍ ചര്‍ച്ചയില്‍ നിന്ന് എഴുന്നേറ്റു. സിപിഎം പിബി അംഗം എം.എ. ബേബിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+