കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ക്കെതിരേ പോസ്റ്റ്, ഒരാളെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

Facebook
ലഖ്‌നൊ: പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്, കേന്ദ്ര മന്ത്രി കപില്‍ സിബല്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവര്‍ക്കെതിരേ കാര്‍ട്ടൂണ്‍ വരച്ച കുറ്റത്തിന് ആഗ്രയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ദയാല്‍ബാഗിലെ താമസക്കാരനായ സഞ്ജയ് ചൗധരിയെയാണ് പിടികൂടിയതെന്ന് പോലിസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലാപ്‌ടോപ്, സിംകാര്‍ഡ്, ഡാറ്റാ കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വര്‍ഗ്ഗീയപരവും അവഹേളനപരവുമായ ഫേസ്ബുക്ക് പോസ്റ്റുകളാണ് ചൗധരിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി പോലിസ് ഉയര്‍ത്തികാട്ടുന്നത്. അതേ സമയം പ്രധാനമന്ത്രിക്കും സിബലിനുമെതിരേയുള്ള പരാമര്‍ശങ്ങളല്ല അറസ്റ്റിനു കാരണമെന്ന ്അഭ്യൂഹം ശക്തമാണ്.

ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവിനെതിരേയുള്ള പരാമര്‍ശങ്ങളാണ് അറസ്റ്റിനു പിന്നിലെന്നു കരുതുന്നു. അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഈ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്ത് നീക്കാനും എക്കൗണ്ട് തന്നെ ഡിആക്ടിവേറ്റ് ചെയ്യാനും പോലിസ് തിടുക്കം കാണിച്ചു.

സിവില്‍ എന്‍ജിനിയറായ ചൗധരി മേഖലയിലെ ഒരു പ്രമുഖ പബ്ലിക് സ്‌കൂളിന്റെ ചെയര്‍മാന്‍ കൂടിയാണ്. ഐടി ആക്ടിലെ പഴുതുകള്‍ ഉപയോഗിച്ചാണ് അറസ്റ്റ്. എന്തായാലും ചൗധരി ഇപ്പോള്‍ ജയിലിലാണ്.

രാജ്യത്താകെ ഐടി നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ജനുവരി 11ന് ഹൈദരാബാദില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതും ഈ നിയമമനുസരിച്ചായിരുന്നു. ശിവസേനാ നേതാവ് ബാല്‍താക്കറെയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് മുംബൈയില്‍ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുണ്ടാക്കിയ വെബ്‌സൈറ്റുകള്‍ക്കെതിരേ കേരളത്തിലെ പ്രമുഖപത്രം സൈബര്‍ നിയമമനുസരിച്ച് കേസ് നല്‍കിയതും ഇതോടൊപ്പം കൂട്ടിവായിക്കണം.

English summary
A man in Agra has been arrested for "communal and inflammatory" posts on social networking site Facebook targeting Prime Minister Manmohan Singh, Kapil Sibal and Mulayam Singh Yadav,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X