കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം മകനെതിരേ കുരയ്ക്കുന്നത് എന്തിന്?

Google Oneindia Malayalam News

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചാല്‍ ബിഎസ്പിയിലെ ശ്രീ സ്വാമി പ്രസാദ് മൗര്യയാണെന്ന് ആരും പറയില്ല. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനാണ് ഈ പദവി ശരിയ്ക്കും യോജിക്കുകയെന്ന് സംസ്ഥാനത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷം 30ഓളം ഗുരുതരമായ ആരോപണങ്ങളും പ്രശ്‌നങ്ങളുമാണ് മുലായം ഉയര്‍ത്തികൊണ്ടു വന്നത്.

കേവലം രാഷ്ട്രീയനാടകങ്ങള്‍ക്കപ്പുറം പലപ്പോഴും സര്‍ക്കാറിനെ വെള്ളംകുടിപ്പിക്കാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കിയിരുന്നു. എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമുണ്ട്. എന്തിനാണ് മുന്‍ മുഖ്യമന്ത്രി ഇങ്ങനെ പെരുമാറുന്നത്? ഉത്തരം വളരെ ലളിതമാണ്. ജീവിതത്തില്‍ എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ പറ്റുമെങ്കില്‍ അതിനുള്ള സുവര്‍ണാവസരമാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്.

Mulayam

യുപിയിലെ ലോകസഭാ സീറ്റുകള്‍ തൂത്തുവാരാന്‍ സാധിച്ചാല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിയ്ക്കുന്നവരില്‍ പ്രമുഖനാകുമെന്ന കാര്യത്തില്‍ മുലായത്തിന് യാതൊരു സംശയവുമില്ല. പക്ഷേ, അച്ഛനും മകനും കളി അധികകാലം കൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ട് നിലവില്‍ യുപിഎയ്ക്ക് കൊടുക്കുന്ന പിന്തുണ മുലായം ഏത് സമയവും പിന്‍വലിയ്ക്കാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ജനപ്രീതിയില്‍ നാള്‍ക്കുനാള്‍ കുറവുവരുന്നുണ്ടെന്ന് മുലായം തിരിച്ചറിയുന്നുണ്ട്. എത്രയും വേഗം തിരഞ്ഞെടുപ്പ് നടക്കുകയാണ് പ്രധാനമന്ത്രി പൂവണിയുന്നതിന് ഏറ്റവും നല്ലതെന്ന് അദ്ദേഹം കരുതുന്നു.

'പത്തുമാസങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് വികസനത്തിന്റെ ലാഞ്ചന പോലും കാണാനില്ല. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബ്രോക്കര്‍മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ചില മന്ത്രിമാരൊഴിക്കെ ബാക്കിയുള്ളവരെല്ലാം നിഷ്‌ക്രിയരാണ്. എന്നെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്.

പക്ഷേ, സര്‍ക്കാറിനെ പുറത്തുനിന്നു സംരക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി'-ഇത്തരം പ്രസ്താവനകളാണ് മുലായം അഴിച്ചുവിടുന്നത്. മെയ്ന്‍പൂരി ജില്ലയിലെ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രക്ഷോഭം നയിക്കുന്നവരുടെ മുന്നിലുള്ളത് മുലായമാണ്. സംസ്ഥാന സര്‍ക്കാറിനുണ്ടാകുന്ന എന്ത് കോട്ടവും പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരം വര്‍ധിപ്പിക്കുമെന്ന്് മുലായത്തിന് നന്നായി അറിയാം.

English summary
The SP chief Mulayam Sing has made scathing statements on his own son's government at least 30 times in the last 10 months,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X