വിഎസിനെതിരെ നടപടി വേണം
തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വി.എസിന്റെ പരസ്യ പ്രതികരണത്തില്‍ കടുത്ത വിമര്‍ശനമാണു സെക്രട്ടേറിയറ്റ് യോഗത്തിലുയര്‍ന്നത്.
അടുത്ത കേന്ദ്രകമ്മിറ്റിയില്‍ വി.എസിന്റെ നിലപാടിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കാനും തീരുമാനമായി. വി.എസിനെതിരായ നടപടി അദ്ദേഹം അംഗമായ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യട്ടെയെന്നാണു സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം.
തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ജനമധ്യത്തില്‍ പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും പരിഹാസ്യമാക്കുന്ന വി.എസ്സിനെതിരെ അച്ചടക്കനടപടിയെടുക്കാതെ ഇനി പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് യോഗം വിലയിരുത്തി. തന്റെ അച്ചടക്കലംഘനം സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വി.എസ്. വിട്ടുനിന്നു.
പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതാണു വി.എസിന്റെ ആരോപണങ്ങളെന്നും ഗുരുതരമായ അച്ചടക്കലംഘനമാണു നടത്തിയതെന്നും സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ചര്‍ച്ചചെയ്തു തീരുമാനിച്ച കാര്യം അനവസരത്തില്‍ കുത്തിപ്പൊക്കിയതു ദോഷകരമായി ബാധിച്ചെന്നാണു സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍.
ലാവലിന്‍ വിഷയത്തില്‍ പരസ്യനിലപാടു സ്വീകരിച്ചതു പാര്‍ട്ടിക്കു ദോഷംചെയ്തു. യു.ഡി.എഫ്. പ്രതിസന്ധിയിലായ ഘട്ടത്തിലാണു വി.എസ്. ഈ നിലപാടു സ്വീകരിച്ചത്. ഇത്തരം അച്ചടക്കലംഘനം മുമ്പും ഉണ്ടായിട്ടുണ്ട് വി.എസിനെതിരായ രേഖയില്‍ പറയുന്നു.
വി.എസ്സിന്റെ അച്ചടക്കലംഘനം സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് വികാരം അതേപടി സംസ്ഥാനസമിതിയും പങ്കുവെക്കുന്നുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തും.ഇതിനായി സംസ്ഥാന സമിതിയും വിളിച്ചുചേര്‍ക്കാന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഫിബ്രവരി 11ന് സംസ്ഥാനസമിതി യോഗംചേരണമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.
വി.എസ്സിനെതിരെ കടുത്ത നടപടി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമാണ്. വി.എസ്. കേന്ദ്രകമ്മിറ്റിയംഗമാണ് എന്നതാണ് കാരണം. ഫെബ്രവരി മധ്യത്തില്‍ നടക്കുന്ന ത്രിപുര തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇനി കേന്ദ്രകമ്മിറ്റി ചേരാനിടയുള്ളൂ.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications