കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫുമായി ബന്ധം: ഡിഐജി ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

  • By Ajith Babu
Google Oneindia Malayalam News

DIG Sreejith
തിരുവനന്തപുരം: വിവാദ വ്യവസായി കെ.എ റൗഫുമായുള്ള വഴിവിട്ട ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഡിഐജി എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫയലില്‍ ഒപ്പിടുകയായിരുന്നു.

വകുപ്പുതല അന്വേഷണവും ശ്രീജിത്തിനെതിരേ ഉണ്ടാകും. റൗഫും ശ്രീജിത്തും നടത്തിയ സംഭാഷണത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെക്കുറിച്ച് െ്രെകംബ്രാഞ്ചും അന്വേഷിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡി.ജി.പിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണു ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയത്.

ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എസ്. ശ്രീജിത്തിനെതിരേ ഉയര്‍ന്നത്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ അധികാരമുള്ളൂവെന്നതിനാല്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുത്തത്.

ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അല്ലെങ്കില്‍ കേസുകളിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്‌ടെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ശ്രീജിത്തിനെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഡിജിപി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ആഭ്യന്തരമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് നടത്തിയ അന്വേഷണത്തിലും ശ്രീജിത്തിന്റെ ഭാഗത്തു ഗുരുതരമായ കൃത്യവിലോപമുണ്ടായതായി കണെ്ടത്തി ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മലപ്പുറം ഡിവൈഎസ്പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാനും കര്‍ണാടകയിലെ കുടകില്‍ സ്ഥലം തട്ടിയെടുക്കാനും കെ.എ. റൗഫുമായി ചേര്‍ന്നു ശ്രീജിത്ത് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പോലീസ് ചോര്‍ത്തിയിരുന്നു. കര്‍ണാടകയിലെ ഒരു മന്ത്രിക്കു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു കൊടുത്തത്, നടി ഉണ്ണിമേരിയുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെക്കുറിച്ചുള്ള പരാമര്‍ശം, ഐസ്‌ക്രീം കേസ്, മലപ്പുറം ഡിെവെ.എസ്.പി. അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച നീക്കം എന്നിങ്ങനെ പത്തിലധികം കാര്യങ്ങളെക്കുറിച്ചാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.

English summary
DIG Sreejith has been given suspension orders and the CM has sent the files on this to Home Minister Thiruvanchoor Radhakrishnan on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X