വെള്ളാപ്പള്ളിക്ക് പണമാണ് ജാതിയും മതവും: ഗോപാലന്‍

ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന നിലപാടാണ് വെള്ളാപ്പള്ളിയുടേത്. എസ് എന്‍ ഡി പിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ വെള്ളാപ്പള്ളിയ്ക്ക് അധികാരമില്ല. കോഴിക്കോട്ട് നടന്ന മലബാര്‍ സംഗമത്തില്‍ കണ്ണൂരിലും തലശ്ശേരിയിലും നടന്ന സമ്മേളനത്തിന്റെ നാലില്‍ ഒന്ന് പോലും ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല.
മറ്റ് മതവിഭാഗങ്ങളെ ആക്ഷേപിക്കുന്ന വെള്ളാപ്പള്ളി കോഴിക്കോട്ട് എം എ യൂസഫലിയ്ക്ക് സ്വീകരണം നല്‍കിയത് ബിസിനസ് താല്‍പര്യം സംരക്ഷിക്കുന്നതിനാണ്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം സ്വന്തം ട്രസ്റ്റ് രൂപീകരിച്ച് എന്‍ജിനിയറിങ് കോളേജ് ഉണ്ടാക്കി സായൂജ്യമടയുകയാണ് അദ്ദേഹം ചെയ്തത്. മകനെ മന്ത്രിയാക്കാനുള്ള ഗൂഢതന്ത്രമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.












Click it and Unblock the Notifications