കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്പോര്‍ട്ട് മൈ സ്‌കൂള്‍ കേരളത്തിലേക്കും

Google Oneindia Malayalam News

Support MY School
കോഴിക്കോട്: കൊക്കകോളയും-എന്‍ ഡി ടിവിയും സംയുക്തമായി നടപ്പാക്കുന്ന 'സപ്പോര്‍ട്ട് മൈ സ്‌കൂള്‍' പദ്ധതി പ്രകാരം കേരളത്തിലെ എട്ട് സ്‌കൂളുകള്‍ പുനരുദ്ധരിക്കും. സപ്പോര്‍ട്ട് മൈ സ്‌കൂളിന്റെ സീസണ്‍ രണ്ടില്‍ ഗ്രാമീണ-അര്‍ദ്ധ നഗരങ്ങളിലെ 250 സ്‌കൂളുകളാണ് പുനരുദ്ധരിക്കുക. ഇതിനായി മുംബൈയില്‍ നടന്ന ടെലിത്തോണില്‍ 7 കോടി രൂപ സംഭാവന ലഭിച്ചു. യു എന്‍ ഹാബിറ്റാറ്റ് 94 ലക്ഷവും ടെട്രാ പാക്ക് 20 ലക്ഷവും ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് 25 ലക്ഷവും എസ് ആര്‍ എഫ് ഫൗണ്ടേഷന്‍ 10 ലക്ഷം രൂപയും സംഭാവന നല്‍കി. കൊക്കകോള ഫൗണ്ടേഷന്‍ രണ്ടര കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

സപ്പോര്‍ട്ട് മൈ സ്‌കൂള്‍ ക്യാപയിനിന്റെ ഭാഗമായി നടന്ന ടെലിത്തോണിന് സച്ചിന്‍ ടെണ്ടുല്‍ക്കറും ഐശ്വര്യ റായിയും നേതൃത്വം നല്‍കി. കൊക്കകോള ഇന്ത്യ-സൗത്ത് ഈസ്റ്റ് ഏഷ്യ പ്രസിഡണ്ട് ആന്റ് സി ഇ ഒ അതുല്‍സിങ്ങ്, എന്‍ ഡി ടിവി ,സി ഇ ഒ വിക്രം ചന്ദ്ര എന്നിവര്‍ പങ്കെടുത്തു. ആരോഗ്യകരവും സജീവവുമായ സ്‌കൂളുകള്‍ക്കായി ആരംഭിച്ച പ്രസ്ഥാനമായ സപ്പോര്‍ട്ട് മൈ സ്‌കൂള്‍ കൊക്കകോളയും എന്‍ ഡി ടിവിയും ചേര്‍ന്ന് 2011 ജനുവരിയിലാണ് ആരംഭിച്ചത്.

യു എന്‍ ഹാബിറ്റാറ്റ്, ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ ( സി എ എഫ്) , പീയര്‍സണ്‍ ഫൗണ്ടേഷന്‍, ടാറ്റാടെലി സര്‍വ്വീസസ്, സുലഭ് ഇന്റര്‍നാഷണല്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളിലെയും അര്‍ദ്ധ നഗരങ്ങളിലെയും സ്‌കുളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പ്രചരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും അടിസ്ഥാന സൗകര്യം ഉറപ്പാക്കി സ്‌കൂളുകളെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ശുദ്ധജലം ലഭ്യമാക്കാനുള്ളസൗകര്യങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ ശുചിത്വസൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യവും പരിസ്ഥിതിയും മെച്ചപ്പെടുത്തല്‍, കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, മഴവെള്ള സംഭരണം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കുട്ടികളുടെ പഠന മികവിന് വഴിയൊരുക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.

English summary
The Coca-Cola NDTV 'Support My School' campaign raised pledges worth Rs.13.6 crore towards the revitalisation of 272 schools across India via a telethon led by cricket legend Sachin Tendulkar and Bollywood actress Aishwarya Rai Bachchan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X