സാക്ഷി നിലപാട് മാറ്റി; കുര്യന്റെ വാദം പൊളിയുന്നു

തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ചാര്‍ലി ഏബ്രഹാമിനൊപ്പം ഡെപ്പോസിറ്റ് കാന്‍വാസ് ചെയ്യുന്നതിനു ദില്ലി കുഞ്ഞച്ചന്‍ എന്നറിയപ്പെടുന്ന ഇടിക്കുളയുടെ കാട്ടൂക്കര ലെയ്‌നിലുള്ള വീട്ടില്‍ എത്തിയപ്പോഴാണു കുര്യനെ കണ്ടത്. അപ്പോള്‍ വൈകുന്നേരം അഞ്ചു മണിയായിരുന്നുവെന്നും രാജന്‍ പറഞ്ഞു.
ഇടിക്കുളയുടെ വീട്ടില്‍ വച്ച് രാത്രി ഏഴിനു കുര്യനെ കണ്ടുവെന്നാണു രാജന്‍ നേരത്തേ കോടതിയില്‍ മൊഴി നല്‍കിയത്. ഏഴിനു ശേഷം കുമളി ഗസ്റ്റ് ഹൗസില്‍ പോയിവരാനുള്ള സമയമില്ലെന്നതായിരുന്നു വിവാദത്തില്‍ കുര്യന് അനുകൂലമായ വാദം. കുര്യനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതും രാജന്‍ മൂലവീട്ടിലിന്റെ സാക്ഷിമൊഴിയായിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കൂടിയായ കെ.എസ്. രാജന്‍ എന്ന രാജന്‍ മൂലവീട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍നിന്നും മത്സരിച്ചിട്ടുണ്ട്.
മുന്‍പ് കുര്യന് അനുകൂലമായി മൊഴി നല്‍കിയതിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ രാജനെതിരേ അതൃപ്തിയുണ്ട്. രാജനെതിരേ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കുമെന്ന് മഹിളാമോര്‍ച്ച നേതൃത്വം അറിയിച്ചിരുന്നു. പുതിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ബിജെപി രാജനെ തള്ളിപ്പറഞ്ഞതോടെയാണ് മൊഴി മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനായതെന്ന് കരുതപ്പെടുന്നു.
അതേസമയം രാജന്‍ മൊഴിമാറ്റിയത് ബിജെപിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് പിജെ കുര്യന്‍ ആരോപിച്ചു. മൊഴിയില്‍ ഉറച്ചുനിന്നത് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയോടെയായിരുന്നു. തനിയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications