കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഗ്രാമര്‍ തെറ്റാതെ എഴുതാം

Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലീഷ് രണ്ടാം ഭാഷയായ എല്ലാവരുടെയും സ്വപ്‌നമാണ് അത് തെറ്റില്ലാതെ എഴുതുകയെന്നത്. എഴുതുമ്പോള്‍ വ്യാകരണതെറ്റുവന്നാല്‍ എന്തു ചെയ്യാം? ഭാഷയില്‍ പിടിപാടുള്ള ആരെങ്കിലും വായിച്ചുനോക്കി അതു കണ്ടെത്തണം. എന്നാല്‍ ജര്‍മന്‍ കമ്പനിയായ ലെര്‍ണ്‍സ്റ്റിഫ്റ്റ് പുറത്തിറക്കാന്‍ പോകുന്ന ഹൈടെക് പേന വാങ്ങിയാല്‍ ഈ നാണക്കേട് ഒഴിവാക്കം.

എഴുതുമ്പോള്‍ അക്ഷരതെറ്റുകളോ വ്യാകരണ പിശകുകളോ വന്നാല്‍ പേന അതു കാണിച്ചു തരും. എങ്ങനെയാണെന്നല്ലോ? തെറ്റെഴുതിയാല്‍ പേന ഒന്നു വിറയ്ക്കും. അപ്പോള്‍ മനസ്സിലാക്കികൊള്ളണം എഴുതിയതില്‍ എന്തോ തെറ്റുണ്ടെന്ന്. പേന രണ്ടു തരം മോഡില്‍ വര്‍ക്ക് ചെയ്യും. കൈയക്ഷരം നന്നാക്കുകയാണ് ലക്ഷ്യമെങ്കില്‍ കാലിഗ്രാഫ് മോഡിലിലും വ്യാകരണവും അക്ഷരത്തെറ്റുമാണ് വിഷയമെങ്കില്‍ ഓര്‍ത്തോഗ്രാഫി മോഡിലും ഇതു വര്‍ക്ക് ചെയ്യിക്കാം.

Grammar-Hi Tech

പേനയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകളാണ് അക്ഷരങ്ങളുടെ വ്യത്യാസം തിരിച്ചറിയുന്നത്. എന്തെങ്കിലും തെറ്റ് കണ്ടാല്‍ ഉടന്‍ അത് ചൂണ്ടിക്കാട്ടും. എഴുതിപഠിയ്ക്കുന്ന കൊച്ചുകുട്ടികള്‍ക്കായിരിക്കും ഇത് ഏറെ ഉപകാരപ്പെടുക. ഈ പേന ഇപ്പോള്‍ അവസാന പരീക്ഷണ ഘട്ടത്തിലാണ്. വാണിജ്യ ഉത്പാദനം എത്രയും വേഗം ആരംഭിക്കാനാണ് കമ്പനിയുടെ പരിപാടി. പക്ഷേ, ഇനിയുള്ള കാലം ആരാണ് പേന കൊണ്ടെഴുതാന്‍ പോകുന്നതെന്നാണ് ഉത്തരംകിട്ടാത്ത ചോദ്യം.

<center><center><iframe width="640" height="360" src="http://www.youtube.com/embed/Pp4YELDyeoE" frameborder="0" allowfullscreen></iframe></center></center>

English summary
A German firm claims to have created a hi-tech pen which vibrates every time it senses a spelling or grammar mistake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X