സ്വര്‍ണം വാങ്ങല്‍ ഇനി അത്ര എളുപ്പമാകില്ല

കൂടാതെ പണം കൊടുത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതിന് പരിധിയേര്‍പ്പെടുത്താനും കേന്ദ്രബാങ്ക് ആലോചിക്കുന്നു. നിശ്ചിത തുകയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ ചെക്ക് മുഖേന മാത്രമേ പണം സ്വീകരിക്കാവൂവെന്ന് നിഷ്‌കര്‍ഷിക്കാനാണ് തീരുമാനം.
കൂടാതെ സ്വര്‍ണം വാങ്ങുന്നതിന് വായ്പ നല്‍കുന്നതില്‍ നിന്ന് പിന്‍വാങ്ങാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കും. മുത്തൂറ്റ്, മണപ്പുറം പോലുള്ള എന്‍ബിഎഫ്‌സി സ്ഥാപനങ്ങളിലെ ലോണുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും തുടര്‍ച്ചയായ പരിശോധനകള്‍ക്ക് വിധേയമാക്കാനും ശുപാര്‍ശയുണ്ട്.
രാജ്യത്തെ ധനകമ്മി വര്‍ധിച്ചുവരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സ്വര്‍ണത്തിന്റെ ഇറക്കുമതിയാണ്. അതുകൊണ്ട് തന്നെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും ശ്രമിക്കും. എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ നിന്നും അഞ്ചു ലക്ഷത്തിനു മുകളില്‍ വായ്പയെടുക്കുന്നവര്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് നല്‍കേണ്ടി വരും.
20000 ടണ്‍ റിസര്‍വ് സ്വര്‍ണം ഇന്ത്യയിലുണ്ട്. ഗോള്‍ഡ് ബാങ്ക് സ്ഥാപിച്ച് ഈ സ്വര്‍ണത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ട്രേഡിങിലൂടെ കണ്ടെത്തുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാനാണ് പരിപാടി.












Click it and Unblock the Notifications