ചുംബനത്തിന് പകരം മാര്‍ക്ക് സ്കൂളുടമ കുടുങ്ങി

സ്‌കൂളിന്റെ ചുമതലക്കാരന്‍ കൂടിയായ സതീഷ് ചന്ദ്രയ്‌ക്കെതിരെ വിദ്യാര്‍ഥിനി പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറലോകമറിഞ്ഞത്. നാല്‍പത്തിയഞ്ചുകാരനായ ഇയാള്‍ക്കെതിരെ മറ്റുചില വിദ്യാര്‍ഥിനികളും നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച കുട്ടിയുടെ മാതാപിതാക്കളും മറ്റും അധ്യാപകനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട്ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ ശരത് ചന്ദ്രയുടെ ഭാര്യയും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ അരുന്ധതി തയാറായിട്ടില്ല..
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. പരീക്ഷയില്‍ മാര്‍ക്ക് സഹായിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി ചേര്‍ത്തുപിടിയ്ക്കുകയും ചുംബിയ്ക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. ശരത് ചന്ദ്രയ്‌ക്കെതിരെ പരാതിയുമായി മറ്റു വിദ്യാര്‍ഥിനികളും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications