ഇന്ത്യയെ റീ ബ്രാന്‍ഡ് ചെയ്യണം: മോഡി
ദില്ലി: നരേന്ദ്രമോഡിയുടെ ആരാധകനായാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം ആരെയും ആകര്‍ഷിക്കും-ദില്ലിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം കേട്ട ഫസ്റ്റ് പോസ്റ്റ് എഡിറ്റര്‍ ആനന്ദ് രംഗസ്വാമിയുടെ പ്രതികരണമാണിത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ആദ്യമായി ദില്ലിയിലെത്തിയ മോഡിയുടെ പ്രസംഗം ദേശീയചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്തു.
(പ്രസംഗം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
ഇന്ത്യയുടെ ഭാവിയില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിലൂന്നിയായിരുന്നു ബിജെപി നേതാവ് അധികസമയവും സംസാരിച്ചത്. ബ്രാന്‍ഡ് ഇന്ത്യ ലോകം കീഴടക്കുന്ന കാലം വരും. ഏറ്റവും മികച്ച ഭരണനിര്‍വഹണം തന്നെയാണ് പുരോഗതിയുടെ അടിസ്ഥാനം. സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലമായിട്ടും നമുക്ക് ഇല്ലാതെ പോയതും അതാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ തകര്‍ത്തത്. വികസനത്തിന്റെ രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. ഇന്നത്തെ നമ്മുടെ യുവാക്കള്‍ക്ക് എല്ലാമുണ്ട്. പക്ഷേ, മത്സരം നിറഞ്ഞ ലോകത്ത് പിടിച്ചുനില്‍ക്കാനുള്ള കഴിവാണ് ഇല്ലാത്തത്. അതിന് നമ്മള്‍ അടിമുടി മാറേണ്ടതുണ്ട്. മനുഷ്യവിഭവശേഷിയുടെ ഗുണമേന്മ വര്‍ധിപ്പിക്കണം. വ്യാവസായിക, കാര്‍ഷികമേഖലയില്‍ ആധുനികസൗകര്യങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
രാജ്യത്ത് ഇന്നു കാണുന്ന മാറ്റങ്ങളൊക്കെ ഏതെങ്കിലും നേതാവിന്റെ സംഭാവനയല്ല. യുവാക്കളാണ് ഈ മാറ്റത്തിന് തിരികൊളുത്തിയത്. നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നു കൊണ്ട് മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന് ഗുജറാത്ത് തെളിയിച്ചതാണ്.
കോളജില്‍ നടത്തിയ അഭിപ്രായസര്‍വെയ്ക്കുശേഷമാണ് മോഡിയെ കോളജിലേക്ക് ക്ഷണിച്ചത്. രണ്ടായിരത്തോളം കുട്ടികളും അധ്യാപകരുമാണ് പ്രസംഗം കേള്‍ക്കാന്‍ വേണ്ടി തടിച്ചുകൂടിയത്. മോഡി പ്രസംഗിക്കുമ്പോള്‍ ഒരു വിഭാഗം പ്രക്ഷോഭവുമായെത്തിയെങ്കിലും പോലിസ് അവരെ വിരട്ടിയോടിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ദില്ലിയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ശ്രീം കോളജ് ഓഫ് കൊമേഴ്‌സില്‍ സംസാരിക്കുന്നു

ദില്ലിയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി ചര്‍ച്ച നടത്തുന്നു

പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി ചര്‍ച്ച നടത്തിയതിനുശേഷം മോഡി മടങ്ങുന്നു

ദില്ലിയിലെത്തിയ നരേന്ദ്ര മോഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുന്നു












Click it and Unblock the Notifications