Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് സ്ത്രീ കഴുകിയ പാത്രത്തില്‍ ഉച്ചഭക്ഷണം വേണ്ട

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍കാന്തയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജാതിയുടെ പേരില്‍ കുട്ടികള്‍ ഉച്ചഭക്ഷണം വേണ്ടെന്നു വച്ചു.

ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ കഴുകിയതു ദളിത് സ്ത്രീയാണെന്ന് ആരോപിച്ചാണ് കുട്ടികള്‍ തന്നെ ഭക്ഷണം ഉപേക്ഷിച്ചത്. ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണു ഭക്ഷണം ബഹിഷ്‌കരിക്കുന്നതെന്നു വലിയംപുര െ്രെപമറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഗീത വന്‍കര്‍ പറയുന്നു.

ഭാവ്‌നബന്‍ മക് വാന എന്ന ദളിത് സ്ത്രീയാണു സ്‌കൂളിലെ പാത്രങ്ങള്‍ കഴുകുന്നത്. താന്‍ സ്‌കൂളില്‍ ജോലിക്കു ചേര്‍ന്ന ശേഷം ഒരു കുട്ടി പോലും ആഹാരം കഴിക്കാന്‍ എത്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. ദളിത് സ്ത്രീയ്ക്ക് സ്‌കൂളില്‍ ജോലി കൊടുത്തതിന് സവര്‍ണവിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ക്ക് പ്രതിഷേധമുണ്ടെന്ന് ഗ്രാമപഞ്ചാത്ത് തലവന്‍രമണ്‍ഭായി പട്ടേല്‍ വെളിപ്പെടുത്തുന്നു.

ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് ഭാവ്‌നബന്‍ ജോലിയില്‍ നിന്നും കുറച്ചുനാള്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ ഇടപെട്ടതോടെ അവര്‍ തിരികെ ജോലിയില്‍ തിരികെ പ്രവേശിച്ചു.

മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. . ഉച്ച ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ലെന്നും മറ്റു കുട്ടികള്‍ക്കു ഭക്ഷണം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+